സച്ചിനുള്ള എക്‌സ് കാറ്റഗറി സുരക്ഷ വെട്ടിക്കുറച്ചു; ആദിത്യ താക്കറെയുടേത് വര്‍ധിപ്പിച്ചു

പ്രമുഖരുടെ സുരക്ഷാ ഭീഷണിയെക്കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Update: 2019-12-25 12:19 GMT

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സുരക്ഷ വെട്ടിക്കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സച്ചിന് നല്‍കിയിരുന്ന എക്‌സ് കാറ്റഗറി സുരക്ഷയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. പ്രമുഖരുടെ സുരക്ഷാ ഭീഷണിയെക്കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഭാരതരത്‌ന അവാര്‍ഡ് ജേതാവ് കൂടിയായ സച്ചിന് എക്‌സ് കാറ്റഗറി സുരക്ഷപ്രകാരം സച്ചിന് മുഴുവന്‍ സമയവും ഒരു പോലിസുകാരന്റെ സേവനം ലഭ്യമായിരുന്നു.എന്നാല്‍, ഇനി മുതല്‍ വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോള്‍ മാത്രമെ രാജ്യസഭാംഗം കൂടിയായ സച്ചിന് പോലിസ് എസ്‌കോര്‍ട്ട് ഉണ്ടാവുകയുള്ളു.

സച്ചിന് പുറമെ ബിജെപി മന്ത്രിസഭയിലുണ്ടായിരുന്ന നിരവധി പ്രമുഖരുടെയും സുരക്ഷ വെട്ടിക്കുറച്ചു. അതേസയമം, ശിവസേനയുടെ യുവജനവിഭാഗം നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെയുടെ സുരക്ഷ വര്‍ധിപ്പിച്ചു. വൈ പ്ലസില്‍ നിന്ന് ഇസഡ് കാറ്റഗറിയിലേക്കാണ് ആദിത്യയുടെ സുരക്ഷ ഉയര്‍ത്തിയത്.

Tags:    

Similar News