സുബൈര്‍ വധം: മതവിഭജനത്തിലൂടെ രാഷ്ട്രീയാധിപത്യം ഉറപ്പാക്കാനുള്ള വര്‍ഗീയശക്തികളുടെ നീക്കത്തിന്റെ തുടര്‍ച്ച- മന്ത്രി ദേവര്‍കോവില്‍
മതവിഭജനത്തിലൂടെ രാഷ്ട്രീയാധിപത്യം ഉറപ്പാക്കാന്‍ പാലക്കാട്ടും പരിസരങ്ങളിലും മതവര്‍ഗീയ ശക്തികള്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്ന് മന്ത്രി പറഞ്ഞു.
കോഴിക്കോട്: പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തെ അപലപിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മതവിഭജനത്തിലൂടെ രാഷ്ട്രീയാധിപത്യം ഉറപ്പാക്കാന്‍ പാലക്കാട്ടും പരിസരങ്ങളിലും മതവര്‍ഗീയ ശക്തികള്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്ന് മന്ത്രി പറഞ്ഞു.
സര്‍വമതസ്ഥരും മാനവികതയുടെ സന്ദേശം പങ്കുവച്ച് വിഷു ആഘോഷിക്കുന്ന ദിനം, വിശുദ്ധ റമദാനിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ ഒരു ചെറുപ്പക്കാരനെ പിതാവിന്റെ മുന്നില്‍വച്ച് അരുംകൊല ചെയ്ത നൃശംസവൃത്തി അത്യധികം അപലപനീയമാണ്. മതവിഭജനത്തിലൂടെ രാഷ്ട്രീയാധിപത്യം ഉറപ്പാക്കാന്‍ പാലക്കാട്ടും പരിസരങ്ങളിലും മതവര്‍ഗീയ ശക്തികള്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ ക്രൂരമായ കൊലപാതകവും. അക്രമത്തെ ശക്തമായി അപലപിക്കുന്നു. സൗഹാര്‍ദവും സമാധാനവും നിലനിര്‍ത്താന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആവശ്യപ്പെട്ടു.