'ചങ്കുകള്‍'ക്ക് മാത്രമുള്ളൊരു ആപ്പുമായി ഫേസ്ബുക്ക്‌

ഫ്രണ്ട്‌സ് ലിസ്റ്റിലെ ഏറ്റവും അടുത്ത കൂട്ടുകാര്‍ക്ക് മാത്രമായി ഫേസ്ബുക്കിന്റെ പുതിയ ആപ്ലിക്കേഷന്‍. ഇന്‍സ്റ്റഗ്രാമിന് ഒപ്പം ഉപയോഗിക്കാന്‍ കഴിയുന്ന 'ത്രെഡ് ' എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് ഐഒഎസിലും ആന്‍ഡ്രോയിഡും ലഭ്യമാണ്. ത്രെഡിന് സ്‌നാപ്പ്ചാറ്റുമായി ഏറെ സമാനതകള്‍ ഉണ്ട്.

Update: 2019-10-05 17:28 GMT

ഫ്രണ്ട്‌സ് ലിസ്റ്റിലെ ഏറ്റവും അടുത്ത കൂട്ടുകാര്‍ക്ക് മാത്രമായി ഫേസ്ബുക്കിന്റെ പുതിയ ആപ്ലിക്കേഷന്‍. ഇന്‍സ്റ്റഗ്രാമിന് ഒപ്പം ഉപയോഗിക്കാന്‍ കഴിയുന്ന 'ത്രെഡ് ' എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് ഐഒഎസിലും ആന്‍ഡ്രോയിഡും ലഭ്യമാണ്. ത്രെഡിന് സ്‌നാപ്പ്ചാറ്റുമായി ഏറെ സമാനതകള്‍ ഉണ്ട്. കാമറ ഫസ്റ്റ് മെസേജിങ് ആപ്പ് എന്നപേരില്‍ അറിയപ്പെടുന്ന ഈ ആപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ ക്യാമറയിലേക്കാണ് നമ്മള്‍ എത്തുന്നത്.

ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റില്‍ പരസ്പരം ചേര്‍ത്തിട്ടുണ്ടെങ്കില്‍ മാത്രമേ ത്രെഡ് ഉപയോഗിച്ച് സന്ദേശം അയക്കാന്‍ സാധിക്കുകയുള്ളു. ഒരാള്‍ മാത്രമേ ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉള്‍പെടുത്തിയിട്ടുള്ളുവെങ്കില്‍ ഇന്‍സ്റ്റാഗ്രാമിലേക്ക് നേരിട്ട് സന്ദേശങ്ങള്‍ എത്തും. ഇന്‍സ്റ്റാഗ്രാമില്‍ കഴിഞ്ഞ വര്‍ഷമാണ് ക്ലോസ് ഫ്രണ്ട്‌സ് എന്നൊരു ലിസ്റ്റ് കൂടെ ആരംഭിച്ചത്. ത്രെഡ് പുതിയൊരു ആപ്പ് ആണെങ്കിലും ഇന്‍സ്റ്റഗ്രാം ലോഗിന്‍ വിവരങ്ങള്‍ വെച്ച് ഇതിലും ലോഗിന്‍ ചെയ്യാന്‍ സാധിക്കും.

' ഓട്ടോ സ്റ്റാറ്റസ് ' എന്നൊരു സവിശേഷത കൂടി ഈ ആപ്പിലുണ്ട്. സ്റ്റാറ്റസ് സ്വന്തമായി ഇടാനാകുന്നതിന് അപ്പുറം ആപ്പ് തന്നെ നമ്മുടെ സ്റ്റാറ്റസ് കണ്ടെത്തി അപ്‌ഡേറ്റ് ചെയ്യും. ഉദാഹരണത്തിന് ഏതെങ്കിലും സ്ഥലത്താണ് ഉള്ളതെങ്കില്‍ ആ സ്ഥലം 'ലൊക്കേഷന്‍ സ്റ്റാറ്റസ്' ആയി അപ്‌ഡേറ്റ് ചെയ്യും. ഫോണ്‍ ചാര്‍ജിലെങ്കില്‍ 'ലോ ബാറ്ററി ', ' ഭക്ഷണം കഴിക്കുകയാണെങ്കില്‍ ' ഔട്ട് ടു ഡിന്നര്‍ ' അങ്ങനെ. പക്ഷേ അതിനായി ആപ്പിന് നിരവധി കാര്യങ്ങളില്‍ പെര്‍മിഷന്‍ നല്‍കേണ്ടതുണ്ട്.

വ്യക്തികളുടെ ലൊക്കേഷനും മറ്റ് വിവരങ്ങളും ആപ്പ് വഴി ലഭിക്കുന്നതിനെ കുറിച്ച് പലരും ആശങ്കപെട്ടിട്ടുണ്ട്. പക്ഷേ ഈ വിവരങ്ങള്‍ ഒന്നും മറ്റാരുമായും ഷെയര്‍ ചെയ്യില്ലായെന്നും ആപ്പ് വിവരങ്ങള്‍ സൂക്ഷിക്കുകയോ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് ഇന്‍സ്റ്റഗ്രാം പോളിസി ഹെഡ് കരീന ന്യൂട്ടണ്‍ പറഞ്ഞു. 

Tags:    

Similar News