നൈക്കിന്റെ പുതിയ ഷൂ ഇടക്ക് റീചാര്‍ജ് ചെയ്യണം; ഉപയോഗിക്കുന്നയാളുടെ വിവരങ്ങള്‍ മുഴുവന്‍ രേഖപ്പെടുത്തും

സെന്‍സറുകള്‍, ആക്‌സലെറോമീറ്ററുകള്‍, ഗൈറോസ്‌കോപ്പുകള്‍ എന്നിവ വഴിയാണ് ഷൂ ധരിക്കുന്നയാളുടെ കായിക പ്രകടന സവിശേഷതകള്‍ രേഖപ്പെടുത്തുന്നത്. ഓരോ രണ്ടാഴ്ച്ച കൂടുമ്പോഴും റീചാര്‍ജ് ചെയ്യണം.

Update: 2019-01-16 02:30 GMT

ഉപയോഗിക്കുന്ന ആളുകളുടെ ചലന സ്വഭാവം ശേഖരിക്കുന്നതിന് പുതിയ വിദ്യയുമായി പ്രമുഖ സ്‌പോര്‍ട്‌സ് ഉല്‍പ്പന്ന നിര്‍മാതാക്കാളായ നൈക്ക്. പാദരക്ഷകളുടെ ഭാവി എന്ന പേരില്‍ ചൊവ്വാഴ്ച്ച നടന്ന പരിപാടിയില്‍ നൈക്ക് അഡാപ്റ്റ് എന്ന പേരില്‍ പുതിയ ഷൂ പുറത്തിറക്കി. ധരിക്കുന്നയാളുടെ കായിക പ്രകടനം കൃത്യമായി രേഖപ്പെടുത്തുകയും ആഴ്ച്ചതോറും കായികാഭ്യാസവുമായി ബന്ധപ്പെട്ട ടിപ്പുകള്‍ നല്‍കുകയും ചെയ്യുന്ന സംവിധാനമാണ് പുതിയ ഷൂവില്‍ ഒരുക്കിയിരിക്കുന്നത്.

പുതിയൊരു ദിനത്തിന്റെ തുടക്കമാണിതെന്ന് നൈക്ക് അഡാപ്റ്റ് ലോഞ്ച് ചെയ്യുന്ന ചടങ്ങില്‍ നൈക്കിന്റെ ഗ്ലോബല്‍ ഫൂട്ട്‌വെയര്‍ ഇന്നൊവേഷന്‍ ഡയറക്ടര്‍ മൈക്കല്‍ ഡൊനാഗു പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ കമ്പനിയുമായി പങ്കുവയ്ക്കണോ വേണ്ടേ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാവും. എന്നാല്‍, വിവരങ്ങള്‍ പങ്കുവച്ചില്ലെങ്കില്‍ പുതിയ ഷൂവിന്റെ പല പ്രയോജനങ്ങളും ലഭിക്കില്ല. 350 ഡോളര്‍ വിലയുള്ള ബാസ്‌ക്കറ്റ് ബോള്‍ ഷൂവാണ് ഈ ഗണത്തില്‍ ആദ്യം പുറത്തിറക്കിയിരിക്കുന്നത്.

ലേസില്ലാത്ത ഷൂ, ധരിക്കുന്നയാളുടെ ഇഷ്ടത്തിന് അനുസരിച്ച് ഒരു ആപ്പ് ഉപയോഗിച്ച് മുറുക്കാനും ലൂസാക്കാനും സാധിക്കും. സെന്‍സറുകള്‍, ആക്‌സലെറോമീറ്ററുകള്‍, ഗൈറോസ്‌കോപ്പുകള്‍ എന്നിവ വഴിയാണ് ഷൂ ധരിക്കുന്നയാളുടെ കായിക പ്രകടന സവിശേഷതകള്‍ രേഖപ്പെടുത്തുന്നത്. ഓരോ രണ്ടാഴ്ച്ച കൂടുമ്പോഴും റീചാര്‍ജ് ചെയ്യണം.

കാലുകളില്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ ഘടിപ്പിച്ചതിന് സമാനമാണ് പുതിയ ഷൂവെന്ന് നൈക്ക് ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ ആഗോള മേധാവി മൈക്കല്‍ മാര്‍ട്ടിന്‍ പറഞ്ഞു.  

Full View

Tags:    

Similar News