റ്റി ഐ ടെക്‌നോളജിസിനെ ആര്‍ സി ജി ഗ്ലോബല്‍ ഏറ്റെടുത്തു
ഈ ഏറ്റെടുക്കലോടെ ഈ മേഖലയില്‍ ഫിലിപ്പീന്‍സിന് പുറമെ ഇന്ത്യയും ആര്‍ സി ജി ഗ്ലോബലിന്റെ പ്രധാന കേന്ദ്രമാകുമെന്നും ആര്‍ സി ജി ഇന്ത്യ എന്നാകും ഇന്‍ഫോപാര്‍ക്കിലെ ഓഫീസ് അറിയപ്പെടുകയെന്നും കമ്പനി സിഇഒ റോബ് സിംപ്ലോട്ട് അറിയിച്ചു. കൊച്ചിയിലേക്ക് കൂടുതല്‍ ജോലികള്‍ എത്തിക്കും.അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജീവനക്കാരുടെ എണ്ണം അഞ്ചിരട്ടിയാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു
കൊച്ചി: ഇന്‍ഫോപാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് ഇന്നവഷന്‍ ടെക്‌നോളജിസിനെ (റ്റി ഐ ടെക്‌നോളജിസ്) അമേരിക്കയിലെ ന്യൂ ജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ സി ജി ഗ്ലോബല്‍ സര്‍വിസസ് ഏറ്റെടുത്തു. ഇതൊടാനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംസ്ഥാന ഐ റ്റി പാര്‍ക്കുകളുടെ സി ഇ ഒ ഋഷികേശ് നായര്‍ , ആര്‍ സി ജി ഗ്ലോബല്‍ പ്രസിഡന്റും സി ഇ ഒ യുമായ റോബ് സിംപ്ലോട്ട്, റ്റി ഐ ടെക്‌നോളജിസ് സി ഇ ഒ ദീപു സക്കറിയ , ഇന്‍ഫോപാര്‍ക് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവികളായ ശ്രീജിത്, അരുണ്‍ രാജീവന്‍ പങ്കെടുത്തു.മൊബൈല്‍,വെബ്ബ്, ക്ലൗഡ് പ്ലാറ്റ്‌ഫോമുകള്‍ക്കു ഡിജിറ്റല്‍ സൊലൂഷന്‍ പ്രദാനം ചെയ്യുന്ന ആര്‍ സി ജി ഗ്ലോബലിന് ,ആഗോള തലത്തില്‍ ഫോര്‍ച്യുണ്‍ 500 കമ്പനികള്‍ ഉള്‍പ്പടെ നിരവധി ക്ലയന്റുകള്‍ ഉണ്ട്.2012ല്‍ ഇന്‍ഫോപാര്‍ക്കില്‍ ആരംഭിച്ച റ്റി ഐ ടെക്‌നോളജിസിന് യൂ എസ് , യൂ കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ഉപഭോക്താക്കള്‍ ഉള്ളത്.
ഈ ഏറ്റെടുക്കലോടെ ഈ മേഖലയില്‍ ഫിലിപ്പീന്‍സിന് പുറമെ ഇന്ത്യയും ആര്‍ സി ജി ഗ്ലോബലിന്റെ പ്രധാന കേന്ദ്രമാകുമെന്നും ആര്‍ സി ജി ഇന്ത്യ എന്നാകും ഇന്‍ഫോപാര്‍ക്കിലെ ഓഫീസ് അറിയപ്പെടുകയെന്നും കമ്പനി സിഇഒ റോബ് സിംപ്ലോട്ട് അറിയിച്ചു. കൊച്ചിയിലേക്ക് കൂടുതല്‍ ജോലികള്‍ എത്തിക്കും.അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജീവനക്കാരുടെ എണ്ണം അഞ്ചിരട്ടിയാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.300 ലേറെ ഉപഭോക്താക്കള്‍ക്കു സേവനം നല്‍കി വരുന്ന റ്റി ഐ ടെക്‌നോളജിസിലെ വെബ്ബ്, ആപ് , ഡെവലപ്പര്‍മാര്‍ക്ക് ഈ കൂടിച്ചേരലിലൂടെ രാജ്യാന്തര മേഖലയില്‍ കൂടുതല്‍ പരിചയ സമ്പന്നരാവാനുള്ള അവസരമാണ് ഒരുങ്ങിയിട്ടുള്ളതെന്നു റ്റി ഐ ടെക്‌നോളജിസ് സി ഇ ഒ ദീപു സക്കറിയ അഭിപ്രായപ്പെട്ടു . കേരളത്തില്‍ നിന്നും വളര്‍ന്നു വരുന്ന ഐ റ്റി കമ്പനികള്‍ രാജ്യാന്തര തലത്തില്‍ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി വികസിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് ഇന്‍ഫോപാര്‍ക് സി ഇ ഒ ഋഷികേഷ് നായര്‍ പറഞ്ഞു.