ബഹിരാകാശം വാഴാൻ ജി സാറ്റ്-7എ
രാജ്യസുരക്ഷയ്ക്കായി ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത ജിസാറ്റ് 7എ വിജയകരമായി ബഹിരാകാശത്തെത്തി. എട്ടു വര്‍ഷം കാലാവധിയുള്ള ജിസാറ്റ് 7എയുടെ ഭാരം 2250 കിലോഗ്രാമാണ്.
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം ജിഎസ്എല്‍വി മാര്‍ക്ക് 2 റോക്കറ്റ് വീണ്ടും വിജയത്തിലേക്കു പറന്നുയര്‍ന്നിരിക്കുന്നു. രാജ്യസുരക്ഷയ്ക്കായി ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത ജിസാറ്റ് 7എ വിജയകരമായി ബഹിരാകാശത്തെത്തി. എട്ടു വര്‍ഷം കാലാവധിയുള്ള ജിസാറ്റ് 7എയുടെ ഭാരം 2250 കിലോഗ്രാമാണ്.
ഭൂമിയില്‍ നിന്ന് 36,000 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥാനമുറപ്പിച്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങളെയും മറ്റു സംവിധാനങ്ങളെയും നിരീക്ഷിച്ച് സൈന്യത്തിന് വേണ്ട തന്ത്രപരമായ നീക്കം നടത്താനും നിരീക്ഷിക്കാനും ജിസാറ്റ് 7എയ്ക്ക് കഴിയും. ശ്രിഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നു ബുധനാഴ്ച വൈകിട്ടാണ് വിക്ഷേപണം നടന്നത്.
പാകിസ്താന്‍, ചൈന വെല്ലുവിളികളെ നേരിടാന്‍ ബഹിരാകാശത്ത് സ്ഥാപിച്ച വ്യോമസേനയുടെ വാര്‍ത്താവിനിമയ കേന്ദ്രമാണ് ജി സാറ്റ് 7എ. ഉപഗ്രഹത്തിന്റെ 70 ശതമാനം ഡാറ്റകളും വ്യോമസേനയാണ് ഉപയോഗിക്കുക. അമേരിക്ക, റഷ്യ തുടങ്ങി വന്‍ശക്തി രാജ്യങ്ങള്‍ക്ക് മാത്രമുള്ള ശേഷിയാണ് ഇന്ത്യയും സ്വന്തമാക്കിയിരിക്കുന്നത്. പോര്‍വിമാനങ്ങളെ നിരീക്ഷിക്കാന്‍ ഇനി മറ്റു രാജ്യങ്ങളുടെ സേവനം തേടേണ്ടിവരില്ല.