ഫെയ്സ്ബുക്ക് വർക്ക്പ്ലേസിനെ നയിക്കാൻ ഒരു ഇന്ത്യക്കാരൻ

. വര്‍ക്ക്‌പ്ലേസ് മേധാവിയായി കമ്പനി സീനിയര്‍ എക്‌സിക്യുട്ടീവ് കരണ്‍ദീപ് ആനന്ദിനെ നിയമിച്ചതായി ഫെയ്‌സ്ബുക്ക് അറിയിച്ചു. കമ്പനികള്‍ക്കും ബിസിനസുകള്‍ക്കും വേണ്ടിയുള്ള ആശയവിനിമയ ഉപാധിയാണ് വര്‍ക്ക്‌പ്ലേസ്.

Update: 2018-12-27 08:01 GMT

ഫെയ്‌സ്ബുക്ക് വര്‍ക്ക്‌പ്ലേസ് തലപ്പത്തേക്ക് ഒരു ഇന്ത്യക്കാരന്‍ എത്തുന്നു. വര്‍ക്ക്‌പ്ലേസ് മേധാവിയായി കമ്പനി സീനിയര്‍ എക്‌സിക്യുട്ടീവ് കരണ്‍ദീപ് ആനന്ദിനെ നിയമിച്ചതായി ഫെയ്‌സ്ബുക്ക് അറിയിച്ചു. കമ്പനികള്‍ക്കും ബിസിനസുകള്‍ക്കും വേണ്ടിയുള്ള ആശയവിനിമയ ഉപാധിയാണ് വര്‍ക്ക്‌പ്ലേസ്.

എന്‍ജിനീയര്‍മാര്‍, ഡെവലപ്പര്‍മാര്‍, ഗവേഷകര്‍, ഡാറ്റാ സയന്റിസ്റ്റുമാര്‍ എന്നിവരടങ്ങുന്ന വര്‍ക്ക്‌പ്ലേസ് പ്രൊഡക്ട് ടീമിനെയാണ് കരണ്‍ദീപ് ആനന്ദ് നയിക്കുക. 30,000 സ്ഥാപനങ്ങള്‍ ഈ ഉപാധി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ വിഭാഗം ലണ്ടന്‍ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.

ഓഡിയന്‍സ് നെറ്റ്‌വര്‍ക്ക്, മാര്‍ക്കറ്റ് പ്ലേസ്, ആഡ് സൊല്യൂഷന്‍ എന്നിവയുടെ മേധാവിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നാലുവര്‍ഷം മുമ്പാണ് കരണ്‍ദീപ് ഫെയ്‌സ്ബുക്കില്‍ എത്തുന്നത്. 15 വര്‍ഷം മൈക്രോസോഫ്റ്റിലായിരുന്നു.




Tags:    

Similar News