ആലപ്പുഴയില്‍ സ്‌കൂള്‍ ബസ് പാടത്തേക്ക് മറിഞ്ഞു

വിദ്യാര്‍ഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

Update: 2024-10-14 12:55 GMT

ആലപ്പുഴ:വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്ന സ്‌കൂള്‍ ബസ് പാടത്തേക്ക് മറിഞ്ഞു. ബസില്‍ 22 കുട്ടികളുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല. കോടുകുളഞ്ഞി ക്രൈസ്റ്റ് ചര്‍ച്ച് വിദ്യാപീഠത്തിന്റെ ബസ് ആണ് 4.30ഓടെ മാമ്പ്രപ്പാടത്തേക്ക് മറിഞ്ഞത്. വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.


Similar News