എടയാര്‍, ഏലൂര്‍ വ്യവസായ മേഖലയിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്കെതിരെ പ്രതിഷേധ സംഗമവും ഒപ്പുശേഖരണവും നടത്തി

പെരിയാറിലേക്ക് വന്‍കിട കമ്പനികള്‍ മലിന ജലം ഒഴുക്കിയതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മീനുകള്‍ വ്യാപകമായി ചത്തു പൊങ്ങിയിരുന്നു.

Update: 2023-06-16 15:38 GMT
കളമശ്ശേരി : എടയാര്‍,ഏലൂര്‍ മേഖലകളിലെ വായു, ജല മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ കളമശ്ശേരി മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്കും വകുപ്പുതല മന്ത്രിക്കും പരാതി നല്‍കുന്നതിന്റെ ഭാഗമായി പ്രതിഷേധ സംഗമവും മാസ്സ് ഒപ്പ് ശേഖരണവും നടത്തി. മാലിന്യ പ്രശ്‌നങ്ങള്‍ക്കെതിരെ പാര്‍ട്ടി നടത്തുന്ന തുടര്‍ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് മുപ്പത്തടം ജംഗ്ഷനില്‍ പ്രതിഷേധ സംഗമവും ഒപ്പുശേഖരണവും നടത്തിയത്. പെരിയാറിലേക്ക് വന്‍കിട കമ്പനികള്‍ മലിന ജലം ഒഴുക്കിയതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മീനുകള്‍ വ്യാപകമായി ചത്തു പൊങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് എസ്ഡിപിഐ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കളമശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ സമരമുഖം തുറന്നിരിക്കുന്നത്.

കളമശ്ശേരി മണ്ഡലം സെക്രട്ടറി ഷാനവാസ് കൊടിയന്‍ അധ്യക്ഷനായ പരിപാടിയില്‍ കളമശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് ഷാജഹാന്‍ തടിക്കകടവ് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ നാസിം പുളിക്കല്‍, ഷംസുദ്ദീന്‍ കരിങ്ങാംതുരുത്ത്, സലാഹുദ്ദീന്‍ വെളിയത്തുനാട്, ഷാഹിദ് ഇസ്മായില്‍, ഫൈസല്‍ പോട്ട, തുടങ്ങിയവര്‍ പങ്കെടുത്തു.


Tags:    

Similar News