തിരുവനന്തപുരം: പോത്തന്‍കോട് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചന്തവിള സ്വദേശി നൗഫിയയയാണ് മരിച്ചത്. ഇന്നലെ രാവിലെ 10.45-നാണ് വീട്ടിലെ ഹാളില്‍ നൗഫിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് റഹീസ് ഖാനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
റഹീസ് ഖാന്‍ നൗഫിയയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് നൗഫിയയുടെ സഹോദരന്‍ പോലിസിന് പരാതി നല്‍കിയുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. മൂന്ന് വര്‍ഷം മുമ്പാണ് നൗഫിയയും കുടുംബവും കുടുംബ വീട്ടിനോട് ചേര്‍ന്ന ചായ്പില്‍ താമസമാക്കിയത്. ഇതിന് മുമ്പ് ഇവര്‍ കിള്ളിയില്‍ വാടകയ്ക്കായിരുന്നു താമസിച്ചത്. 12 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്.