'ഞങ്ങള്‍ ഭഗത്‌സിങിന്റെ നാട്ടുകാര്‍' കര്‍ഷകസമരം ജ്വലിപ്പിച്ച് സ്ത്രീശക്തി
രാജ്യ തലസ്ഥാനത്തെ കത്തിക്കാളുന്ന കര്‍ഷകസമരത്തിന്റെ കരുത്ത് സമരമുഖത്തും അണിയറയിലും ഏതുനേരവും കര്‍മോല്‍സുകരായ സ്ത്രീകളാണ്. ത്യാഗത്തെക്കുറിച്ചും ചെറുത്തുനില്‍പ്പിനെക്കുറിച്ചും തങ്ങളെ പഠിപ്പിക്കേണ്ട, തങ്ങള്‍ ഭഗത് സിങിന്റെ നാട്ടുകാരാണെന്ന് ഈ വനിതകള്‍ പറയുന്നു