ഉത്തരാഖണ്ഡ് ദുരന്തം മനുഷ്യനിർമിതം
കഴിഞ്ഞ മുപ്പത് വർഷത്തിനിടെ അഞ്ച് വൻ ദുരന്തങ്ങൾക്കാണ് ഉത്തരാഖണ്ഡ് സാക്ഷ്യം വഹിച്ചത്. പ്രകൃതി ദുരന്തങ്ങൾ എന്ന് സാമാന്യേന പറയാമെങ്കിലും സത്യത്തിൽ മനുഷ്യരുടെ കൈകടത്തലുകൾ ഇല്ലാതെ ഇത്രയും വലിയ ദുരന്തങ്ങൾ ഉണ്ടാകുമോ..? ഇല്ലാ എന്ന് തന്നെയാണ് ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്.