ഇഷ്ടക്കാരുമായി എളുപ്പം ചാറ്റ് ചെയ്യാന്‍ വാട്‌സ് ആപില്‍ പുതിയ ഫീച്ചര്‍

Update: 2024-07-19 06:55 GMT

Full View


വാട്‌സ് ആപ് ഇപ്പോള്‍ ദിനംപ്രതിയെന്നോണമാണ് അപ്‌ഡേറ്റ് ചെയ്യുന്നത്. ഇഷ്ടമുള്ളവരുമായി എളുപ്പത്തില്‍ ചാറ്റ് ചെയ്യാനും കോള്‍ ചെയ്യാനുമായി വാട്‌സാപ്പില്‍ പുതിയ ഫേവറൈറ്റ്‌സ് ടാബ് വരുന്നു. സ്മാര്‍ട്‌ഫോണുകളിലെ ആപ്പുകളില്‍ നേരത്തേ തന്നെ ഈ രീതിയിലുള്ള ഫേവറൈറ്റ്‌സ് ടാബ് ലഭ്യമാണ്. അത്യാവശ്യ സാഹചര്യങ്ങളില്‍ ഇത് ഉപകരിക്കുമെന്ന് കണ്ടതിനാലാണ് വാട്‌സാപ്പ് പുതിയ ഫീച്ചറില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. പുതിയ അപ്‌ഡേറ്റ് അനുസരിച്ച് വാട്‌സാപ്പ് കോള്‍സ് ലിസ്റ്റിനു മുകളിലായി 'ഫേവറൈറ്റ്‌സ്' എന്ന ലിസ്റ്റ് കാണാം. തൊട്ടുതാഴെയായാണ് റീസെന്റ് കോളുകളുടെ ലിസ്റ്റ്. ചാറ്റ് ലിസ്റ്റിലാവട്ടെ, ഓള്‍, അണ്‍റീഡ്, ഗ്രൂപ്പ്‌സ് എന്നീ ഫില്‍റ്ററുകള്‍ക്കൊപ്പമാണ് പുതിയ ഫേവറൈറ്റ്‌സ് ഉണ്ടാവുക. അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങി നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെ കോണ്‍ടാക്റ്റ് ഫേവറൈറ്റ്‌സ് ലിസ്റ്റിലേക്ക് മാറ്റാനാവും. ഈ ആഴ്ച തന്നെ എല്ലാവരിലേക്കും അപ്‌ഡേഷന്‍ എത്തുമെന്നാണ് മെറ്റ അറിയിച്ചിട്ടുള്ളത്.

വാട്‌സാപ്പ് ഫേവറൈറ്റ്‌സ് ടാബ് എങ്ങനെ ഉപയോഗിക്കാം

ചാറ്റ് സ്‌ക്രീനില്‍ നിന്ന് 'favourites' ഫില്‍റ്റര്‍ തിരഞ്ഞെടുക്കുക

നിങ്ങള്‍ക്ക് പ്രിയപ്പെട്ട കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും തിരഞ്ഞെടുക്കുക

കോള്‍സ് ടാബില്‍ add favourites ടാപ്പ് ചെയ്തതിന് ശേഷം കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും തിരഞ്ഞെടുക്കുക.

settings > fovourites > add to favourites എന്നിവ തിരഞ്ഞെടുത്തും favourites list ക്രമീകരിക്കാവുന്നതാണ്.

Tags:    

Similar News