താനൂര്‍-തെയ്യാല റയില്‍വേ ഗേറ്റ് തുറക്കല്‍: മന്ത്രി വി അബ്ദുറഹിമാന്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് മുസ് ലിം യൂത്ത്‌ലീഗ്
താനൂര്‍: താനൂരിലെ ആയിരക്കണക്കിന് വ്യാപരികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി താനൂര്‍ തെയ്യാല ഗേറ്റ് തുറക്കല്‍ വൈകുന്നത് മന്ത്രി വി അബ്ദുറഹിമാന്റെ പിടിപ്പുകേട് കൊണ്ടെന്ന് താനൂര്‍ നിയോജകമണ്ഡലം മുസ് ലിം യൂത്ത്‌ലീഗ്.
ഇ ടി മുഹമ്മദ് ബഷീര്‍ എം പി പാലക്കാട് ഡിവിഷണല്‍ മാനേജര്‍ക്ക് ഗേറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് കത്ത് നല്‍കിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേക്ക് 7.03 കോടി രൂപ നല്‍കാനുള്ളതുകൊണ്ടാണ് മേല്‍പ്പാലംപണി വൈകുന്നതെന്ന് അറിയിച്ചിരുന്നു. മേല്‍പ്പാലം പണിവൈകുന്നത് മൂലമാണ് റയില്‍വേ ഗേറ്റ് തുറക്കാന്‍ വൈകുന്നത്. റയില്‍വേ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിട്ടും വി അബ്ദുറഹിമാന്‍ ചാനലിലും വര്‍ത്താമാധ്യമങ്ങള്‍ക്ക് മുന്നിലും വാചകകസര്‍ത്ത് നടത്തുകയാണ്. റെയില്‍വേക്ക് കിട്ടാനുള്ള 7.03 കോടി സംസ്ഥാന സര്‍ക്കാരില്‍നിന്ന് ലഭ്യമാക്കാന്‍ നടപടിയെടുക്കാത്തതിനെ യൂത്ത് ലീഗ് വിമര്‍ശിച്ചു.
നൗഷാദ് പറപ്പൂതടം, കെ.ഉവൈസ്, ടി.നിയാസ്, എപി.സൈതലവി, സിറാജ് കാളാട്, സൈതലവി തൊട്ടിയില്‍, പി കെ ഇസ്മായില്‍, പി അയ്യൂബ്, ഇ എം ഷമീര്‍ ചിന്നന്‍ എന്നിവര്‍ സംസാരിച്ചു.