ക്രൂരതയൊഴിയാതെ യുപി; വിദ്യാര്‍ഥികളെ കൊന്ന് കാട്ടില്‍ തള്ളി
ഷാജഹാന്‍പൂര്‍ നിവാസികളായ മുഹമ്മദ് സാദിഖ്(14), മുഹമ്മദ് അമന്‍(13) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊവിഡ് കാരണം സ്‌കൂള്‍ അടച്ചുപൂട്ടിയതിനാല്‍, പട്ടിണിയിലായ കുടുംബത്തിന് വരുമാനം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഒഴിവുസമയങ്ങളില്‍ ഇ-റിക്ഷ ഓടിച്ച് പണം കണ്ടെത്തുകയായിരുന്നു ഇരുവരും.