ക്രിസ്ത്യൻ പാസ്റ്ററെ ഹിന്ദുത്വർ പോലിസ് സ്‌റ്റേഷനിലിട്ട് തല്ലിച്ചതച്ചു
പാസ്റ്ററെ ചോദ്യം ചെയ്യാൻ വിളിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ ഒരുകൂട്ടം ഹിന്ദുത്വരാണ് പോലിസുകാരുടെ കൺമുന്നിലിട്ട് പാസ്റ്ററെ ക്രൂരമായി മർദ്ദിച്ചത്. ഏതാനും പ്രാദേശിക ഹിന്ദുത്വ സംഘടനാ നേതാക്കളും പോലിസ് സ്‌റ്റേഷനിലെത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് പോലിസുകാരെ തള്ളിമാറ്റി പാസ്റ്ററെ ഇവർ ആക്രമിച്ചത്.