'ഓം ജയ് ജഗദീഷ് ഹരേ' പാടി ഇന്ത്യൻ സൈന്യം; വ്യാപക പ്രതിഷേധം
ഹൈന്ദവ ഭക്തിഗാനമായ 'ഓം ജയ് ജഗദീഷ് ഹരേ' പാടുന്ന ഇന്ത്യൻ സൈന്യത്തിലെ ബാൻഡ് സംഘത്തിന്റെ പ്രകടനത്തിനെതിരേ വ്യാപക പ്രതിഷേധമുയരുന്നു. ഈ ഗാനം വായിക്കുകയും ആരതി ഉഴിയുകയും ചെയ്യുന്ന സൈനികരുടെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മുൻ സൈനികർ തന്നെ വിമർശനമുയർത്തിയത്.