മ്യാന്‍മര്‍ അഭയാര്‍ഥികളെ ജീവനോടെ ചുട്ടുകൊന്നു
ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിലായിരിക്കെയാണ് മ്യാന്‍മറില്‍ നിന്ന് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നത്. കയാഹ് പ്രവിശ്യയില്‍ മുപ്പതോളം അഭയാര്‍ഥികളെ സൈന്യം ജീവനോടെ കത്തിച്ചു. കൂട്ടക്കൊലയ്ക്ക് ഇരയായവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ടതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.