പൗരത്വ ഭേദഗതി നിയമത്തിനെതിരേ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സമരത്തിനു നേരെ സംഘപരിവാരം നടത്തിയ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം ഇഴയുന്നു. ആകെ രജിസ്റ്റര്‍ ചെയ്ത 541 എഫ്‌ഐആറുകളില്‍ എട്ടെണ്ണം മാത്രമേ കോടതിയില്‍ വിധി പറഞ്ഞിട്ടുള്ളൂ. 51% കേസുകളിലും ഇപ്പോഴും നടപടികള്‍ തുടരുകയാണെന്ന് ഡല്‍ഹി പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു.