ലക്ഷ്വദ്വീപിനെ ജനാധിപത്യ സംവിധാനത്തിലേക്ക് മാറ്റണം: മുഹമ്മദ് ഫൈസല്‍ എംപി

Update: 2019-11-27 18:20 GMT

ന്യൂഡല്‍ഹി: മറ്റു സംഥാനങ്ങളിലേത് പോലെ ലക്ഷദ്വീപിനെ ജനാധിപത്യ വല്‍ക്കരിക്കണമെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. ദ്വീപില്‍ മിനി അസംബ്ലി സംവിധാനം എര്‍പ്പെടുത്തണമെന്നും മുഹമ്മദ് ഫൈസല്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

ദാദ്ര നാഗര്‍ഹവേലി, ദാമന്‍-ഡിയു ബില്ലിന്റെ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നുമായ് കൂടുതല്‍ ഐഎഎസ് ഉദ്യോഗസ്ഥരെ ദ്വീപിലേക്ക് കയറ്റി വിടുന്ന പ്രവണത കൂടുകയാണെന്നും അത് ദ്വീപിന്റെ സുഖമമായ ഭരണത്തെ പ്രയാസത്തിലാക്കുമെന്നും എംപി പറഞ്ഞു.

Similar News