ന്യൂഡല്‍ഹി: കേരളത്തില്‍ ഈ വര്‍ഷത്തെ ഒന്നാംവിള നെല്ല് സംഭരണത്തിന് കര്‍ഷക രജിസ്‌ട്രേഷന്‍ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുകയും സംഭരണ ഏജന്‍സികളായ മില്ലുകാരെ നിശ്ചയിച്ച് നെല്ലുസംഭരണം ആരംഭിക്കാന്‍ അടിയന്തിര നടപടികളെടുക്കണമെന്നും രമ്യാ ഹരിദാസ് എംപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൂടാതെ നെല്ല് സംഭരണത്തിന്റെ തുകയില്‍ സംസ്ഥാന വിഹിതം അനുവദിച്ച് താങ്ങുവില വര്‍ധിപ്പിക്കണമെന്നും മഴക്കെടുതിയില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് അടിയന്തിര സഹായം അനുവദിക്കണം. നെല്ല് കടത്തുകൂലി തര്‍ക്കം ചര്‍ച്ച ചെയ്ത് പരിഹരിക്കുകയും നെല്ല് സംഭരണം എത്രയും പെട്ടെന്ന് ആരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഭക്ഷ്യസിവില്‍ സപ്ലൈസ്, കൃഷിവകുപ്പ് മന്ത്രിമാര്‍ക്കുള്ള കത്തില്‍ രമ്യാ ഹരിദാസ് എംപി ആവശ്യപ്പെട്ടു.