ഹോട്ടല്‍ ജീവനക്കാരിയെ കടന്നുപിടിച്ച യുവനടന് നാട്ടുകാരുടെ മര്‍ദ്ദനം

Update: 2015-10-17 08:38 GMT

തിരുവന്തപുരം:  ഹോട്ടലില്‍ അക്രമം കാണിച്ച യുവനടന് നാട്ടുകാരുടെ മര്‍ദ്ദനം. തൃശൂര്‍ സ്വദേശികൂടിയായ സിദ്ധു സന്തോഷ് റാമിനാണ് മര്‍ദ്ദനമേറ്റത്.

ഇയാള്‍ ടെക്‌നോപാര്‍ക്കിന് സമീപത്തെ സി.എഫ്.സി റസ്റ്റോറന്റിലെ ജീവനക്കാരിയെ കടന്നുപിടിക്കുകയും ചോദ്യം ചെയ്ത ഹോട്ടല്‍മാനേജരെയും മറ്റൊരാളെയും കുത്തിപരിക്കേല്‍പ്പിച്ചു.

പിന്നീട് പുറത്തിറങ്ങിയ നടനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരാള്‍ ഹെല്‍മറ്റ് പിടിച്ചുവാങ്ങി കാലിന് ആഞ്ഞടിച്ചു. പിന്നീട് പോലിസെത്തിയാണ് നടനെ രക്ഷപ്പെടുത്തിയത്. ഹോട്ടല്‍ ജീവനക്കാരിയെ കടന്നുപിടിച്ചതിനും മറ്റുള്ളവരെ കുത്തിയതിനും നടനെ കോടതി റിമാന്റ് ചെയ്തു. സെക്കന്റ് ഷോ,ഹാംഗ് ഓവര്‍,രഘുവിന്റെ സ്വന്തം റസിയ എന്നീ ചിത്രങ്ങളില്‍ സിദ്ധു വേഷമിട്ടിട്ടുണ്ട്.
Tags:    

Similar News