Big stories

സിബിഎസ് ഇ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സംഭവം; സ്‌കൂള്‍ മാനേജര്‍ അടക്കം രണ്ടു പേര്‍ അറസ്റ്റില്‍

സ്‌കൂള്‍ ട്രസ്റ്റ് പ്രസിഡന്റ് മെല്‍ബിന്‍ ഡിക്രൂസ്(59), സ്‌കൂള്‍ മാനേജരായ മാഗി അരൂജ(55) എന്നിവരെയാണ് വഞ്ചനാക്കുറ്റം ചുമത്തി തോപ്പുംപടി പോലിസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി ഇരുവരേയും റിമാന്റ് ചെയ്തു.സിബിഎസ്ഇ അഫിലിയേഷന്‍ ഇല്ലാതിരിക്കെ ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് വഞ്ചിച്ചെന്നു കാണിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

സിബിഎസ് ഇ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സംഭവം; സ്‌കൂള്‍ മാനേജര്‍ അടക്കം രണ്ടു പേര്‍ അറസ്റ്റില്‍
X

കൊച്ചി:സിബിഎസ് ഇ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാക്കിയ സംഭവത്തില്‍ മൂലംകുഴി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികളെ പോലിസ് അറസ്റ്റ് ചെയ്തു.സ്‌കൂള്‍ ട്രസ്റ്റ് പ്രസിഡന്റ് മെല്‍ബിന്‍ ഡിക്രൂസ്(59), സ്‌കൂള്‍ മാനേജരായ മാഗി അരൂജ(55) എന്നിവരെയാണ് വഞ്ചനാക്കുറ്റം ചുമത്തി തോപ്പുംപടി പോലിസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി ഇരുവരേയും റിമാന്റ് ചെയ്തു.സിബിഎസ്ഇ അഫിലിയേഷന്‍ ഇല്ലാതിരിക്കെ ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് വഞ്ചിച്ചെന്നു കാണിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതി ലഭിച്ച പശ്ചാത്തലത്തില്‍ സ്‌കൂള്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് പോലിസ് പ്രതികളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

അഫിലിയേഷന്‍ ഉണ്ടെന്നു കാണിച്ച് അധ്യയന വര്‍ഷം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ പങ്കെടുക്കാനാകാതെ പോയത്.പരീക്ഷ തീയതി അടുത്തിട്ടും ഹാള്‍ടിക്കറ്റ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളിലാണ് സ്‌കൂളിന് അംഗീകാരം ഇല്ലാത്ത കാര്യം രക്ഷിതാക്കള്‍ അറിയുന്നത്. അതേസമയം പരീക്ഷയെഴുതാന്‍ കഴിയാത്ത 29 കുട്ടികളും രക്ഷിതാക്കളും മൂലം കുഴി അരൂജ സ്‌ക്കൂളില്‍ ഇന്നും പ്രതിഷേധവുമായെത്തി. കുട്ടികളോടൊപ്പം രക്ഷിതാക്കളും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നാട്ടുകാരും മുദ്രാവാക്യം വിളികളുമായാണ് ഇവിടെയെത്തിയത്.

വിവിധ വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ പരീക്ഷയെഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക് അടുത്ത വര്‍ഷം സ്‌കൂളിന്റെ ചെലവില്‍ സൗകര്യം ചെയ്തു കൊടുക്കുമെന്ന് മാനേജ്മെന്റ് ഉറപ്പു നല്‍കിയെങ്കിലും രേഖാമൂലം എഴുതി നല്‍കാതെ പിരിഞ്ഞു പോകില്ലെന്ന് രക്ഷാകര്‍ത്താക്കളും കുട്ടികളും വാശി പിടിച്ചു.ഇതോടെ അനുരഞ്ജന നീക്കങ്ങളും പാളുകയായിരുന്നു. അതിനിടെ പ്രതിഷേധവുമായെത്തിയ രണ്ട് അമ്മമാരും കുട്ടികളും തലചുറ്റി വീണു. ഇവരെ പിന്നീട് ചികില്‍സക്കായി മാറ്റി.പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികളെ വിദ്യാലയങ്ങളില്‍ ചേര്‍ക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. സ്‌കൂളുകളുടെ പശ്ചാത്തലവും നിയമപരമായ അംഗീകാരവും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണമെന്നും കലക്ടര്‍ പറഞ്ഞു

Next Story

RELATED STORIES

Share it