- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ ക്രൂരത തുടരുന്നു; കൗമാരക്കാരിയെ പീഡിപ്പിച്ച് ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞു
ലക്‌നോ: യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം തുടരുന്നു. ലക്‌നോവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മൗ ജില്ലയില്‍ 15 വയസ്സുകാരിയെ പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത ശേഷം ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞു. ഗുരുതര പരുക്കേറ്റ കൗമാരക്കാരിയെ അസംഗഡ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നും അക്രമികളെ അറസ്റ്റ് ചെയ്തതായും പോലിസ് അറിയിച്ചു. അയല്‍വാസികളായ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 23 നാണ് സംഭവം പോലിസിനെ അറിയിച്ചത്.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പ്രാഥമിക പരാതി പ്രകാരം മൂന്ന് പ്രതികളും അവളെ ഒരു കെട്ടിടത്തിന്റെ ടെറസിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. പ്രതികള്‍ ഉപദ്രവിച്ചതായും മര്‍ദ്ദിച്ചതായും പോലീസ് ഉദ്യോഗസ്ഥന്‍ സുശീല്‍ ധൂലെ പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നുപേരെ തിരിച്ചറിഞ്ഞത്. ആക്രമണം, പീഡനം തുടങ്ങിയ കേസുകള്‍ ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കേസ് ഫയല്‍ ചെയ്തു. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ധൂലെ പറഞ്ഞു. പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പോലിസ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച നിരവധി റിപോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടയിലാണ് സംഭവം. ഹാഥ്‌റസില്‍ സവര്‍ണര്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് നാവറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെതിരേ വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
UP Teen Harassed, Beaten, Thrown Off Terrace By 3 Neighbours: Police
RELATED STORIES
അബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMTഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTപിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം; പതിനാറ് പേര്‍ക്ക് പരിക്ക്
23 Nov 2024 5:02 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
23 Nov 2024 3:03 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT