Big stories

നാവിക സേനാ മേധാവിയെ നിയമിച്ചത് സീനിയോറിറ്റി മറികടന്ന്; വൈസ് അഡ്മിറല്‍ കോടതിയിലേക്ക്

സായുധ സേന ട്രിബ്യൂണലിലാണ് വിമല്‍ വര്‍മ പരാതി നല്‍കിയിരിക്കുന്നത്.

നാവിക സേനാ മേധാവിയെ നിയമിച്ചത് സീനിയോറിറ്റി മറികടന്ന്; വൈസ് അഡ്മിറല്‍ കോടതിയിലേക്ക്
X

ന്യൂഡല്‍ഹി: സീനിയോറിറ്റി മറികടന്ന് നാവിക സേനാ മേധാവിയായി വൈസ് അഡ്മിറല്‍ കരംബീര്‍ സിങിനെ നിയമിച്ചതിനെതിരെ മറ്റൊരു വൈസ് അഡ്മിറലായ ബിമല്‍ വര്‍മ കോടതിയിലേക്ക്. സായുധ സേന ട്രിബ്യൂണലിലാണ് വിമല്‍ വര്‍മ പരാതി നല്‍കിയിരിക്കുന്നത്.

നാവിക സേനാ തലവന്‍ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സീനിയോറിറ്റി ഉള്ളത് തനിക്കാണെന്നും അത് അവഗണിച്ച് ജൂനിയറായ ആളെ നിയമിച്ചത് ചട്ടങ്ങളുടെ ലംഘനമാണെന്നും ബിമല്‍ വര്‍മ പരാതിയില്‍ ആരോപിക്കുന്നു. മെയ് 31 ന് നിലവിലെ നാവികസേനാ മേധാവിയായ അഡ്മിറല്‍ സുനില്‍ ലാംബ വിരമിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കരണ്‍ബീര്‍ സിങിനെ നിയമിച്ചത്.

നാവിക സേനാ തലവനായി നിയമിതനാകുന്ന ആദ്യത്തെ ഹെലികോപ്റ്റര്‍ പൈലറ്റ് കൂടിയായിരുന്നു കരണ്‍ബീര്‍ സിങ്. നേരത്തെ കരസേന മേധാവി ബിപിന്‍ റാവത്തിന്റെ നിയമനത്തിലും സമാനമായ സീനിയോറിറ്റി വിവാദം ഉയര്‍ന്നിരുന്നു.

നാവികസേനയുടെ കിഴക്കന്‍ മേഖലാ കമാന്‍ഡറായിരുന്നു കരണ്‍ബീര്‍ സിങ്. പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ ഇദ്ദേഹം ചേതക് കാമോവ് ഹെലികോപ്റ്ററുകള്‍ നാവികസേനയ്ക്കായി പറത്തിയിട്ടുണ്ട്. പിന്നീട് ഇദ്ദേഹം നാല് യുദ്ധ കപ്പലുകളുടെ കമാന്‍ഡറായും പ്രവര്‍ത്തിച്ചു.

Next Story

RELATED STORIES

Share it