Education

പാരാമെഡിക്കല്‍ 2019: അപേക്ഷ ക്ഷണിച്ചു

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതിവര്‍ഗ വിഭാഗത്തിന് 300 രൂപയും. ഓണ്‍ലൈന്‍ മുഖേന ജൂലായ് 17 വരേയും നേരിട്ട് ജൂലൈ 16 വരേയും അപേക്ഷ ഫീസ് അടക്കാം.

പാരാമെഡിക്കല്‍ 2019: അപേക്ഷ ക്ഷണിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലേക്ക് ബിഎസ്‌സി നഴ്‌സിങ്, ബിഎസ്‌സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ഫിസിയോതെറാപ്പി, ഒപ്‌റ്റോമെട്രി, ഓഡിയോ ആന്‍ഡ് സ്പീച്ച് പത്തോളജി, മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി, കാര്‍ഡിയോ വാസ്‌ക്കുലര്‍ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ജൂലായ് 17 വരെ അപേക്ഷിക്കാം.

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതിവര്‍ഗ വിഭാഗത്തിന് 300 രൂപയും. ഓണ്‍ലൈന്‍ മുഖേന ജൂലായ് 17 വരേയും നേരിട്ട് ജൂലൈ 16 വരേയും അപേക്ഷ ഫീസ് അടക്കാം. നേരിട്ട് അപേക്ഷിക്കുന്നവര്‍ ചെലാന്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയാണ് അപേക്ഷാഫീസ് അടക്കേണ്ടത്.

ബിഎസ്‌സി നഴ്‌സിങ്, ബിഎസ്‌സി(എംഎല്‍ടി), ബിഎസ്‌സി(ഒപ്‌റ്റോമെട്രി) എന്നീ കോഴ്‌സുകള്‍ക്ക് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ചവരാവണം.

ബിഎസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബിസിവിടി, ബിപിടി എന്നീ കോഴ്‌സുകള്‍ക്ക് ഫിസിക്‌സും കെമിസ്ട്രിയും ബയോളജിയും ഐശ്ചികവിഷയങ്ങളായി പ്ലസ് ടു ജയിച്ചവരായിരിക്കണം. ബയോളജിക്ക് 50 ശതമാനം മാര്‍ക്കും, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം. ബിപിടി. കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ മേല്‍പ്പറഞ്ഞിട്ടുള്ള യോഗ്യതയ്ക്ക് പുറമെ പ്ലസ്ടു തലത്തില്‍ ഇംഗ്ലീഷ് ഒരുവിഷയമായി പഠിച്ചിരിക്കണം.

ബിഎഎസ്എല്‍പി കോഴ്‌സിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ്/കംപ്യൂട്ടര്‍ സയന്‍സ്/സ്റ്റാറ്റിസ്റ്റിക്‌സ്/ഇലക്ട്രോണിക്‌സ്/സൈക്കോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി കോഴ്‌സിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. കേരള വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ കേരള ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2560360, 361, 362, 363, 364, 365.

Next Story

RELATED STORIES

Share it