Kozhikode

പക്ഷിപ്പനി: പക്ഷികളെ ഒളിപ്പിച്ചുവച്ചാല്‍ നിയമ നടപടി

പക്ഷിപ്പനി: പക്ഷികളെ ഒളിപ്പിച്ചുവച്ചാല്‍ നിയമ നടപടി
X

കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പക്ഷികളെ നശിപ്പിക്കുന്നത് ഇന്നും തുടരും. നാട്ടുകാരുടെ പ്രതിഷേധം ഉയരുകയാണെങ്കില്‍ കൂടുതല്‍ പോലിസ് സംരക്ഷണം ആവശ്യപ്പെടാനാണ് ദ്രുതകര്‍മ്മ സേനയുടെ തീരുമാനം. നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ദ്രുതകര്‍മ്മ സേനക്കോപ്പം വാര്‍ഡ് കൗണ്‍സിലറും പോലിസ് ഓഫിസറും ഇന്നുമുതലുണ്ടാവും. അതേസമയം, പക്ഷികളെ ഒളിപ്പിച്ചുവയ്ക്കുകയോ സ്ഥലം മാറ്റുകയോ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമപടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ചൊവ്വാഴ്ച 1266 പക്ഷികളെയാണ് ദ്രുതകര്‍മ സേന നശിപ്പിച്ചത്.


Next Story

RELATED STORIES

Share it