Malappuram

മാധ്യമപ്രവര്‍ത്തകനെ പോലിസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധം

മാധ്യമപ്രവര്‍ത്തകനെ പോലിസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധം
X

മലപ്പുറം: എംഎസ്എഫ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെ മാതൃഭൂമി മലപ്പുറം യൂനിറ്റിലെ ചീഫ് ഫോട്ടോഗ്രഫര്‍ കെ ബി സതീഷ് കുമാറിനെ പോലിസ് മര്‍ദ്ദിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കൈയില്‍ കാമറയുണ്ടായിട്ടും ഫോട്ടോഗ്രഫറാണെന്ന് പറഞ്ഞിട്ടും മലപ്പുറം സ്‌റ്റേഷനിലെ എഎസ്‌ഐ സന്തോഷും സഹ പോലിസുകാരും മനപ്പൂര്‍വം ആക്രമിക്കുകയായിരുന്നു. മാരകമായി മുറിവേറ്റ സതീഷിന്റെ തലയില്‍ സ്റ്റിച്ചുകളുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന സിറാജ് ദിനപത്രം ഫോട്ടോഗ്രഫര്‍ പി കെ നാസറിനെയും അടിക്കാന്‍ ശ്രമിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏത് പ്രതികൂല സാഹചര്യത്തിലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായ മാധ്യമപ്രവര്‍ത്തകരെ കൃത്യനിര്‍വഹണത്തിനിടെ പോലിസ് ആക്രമിച്ചതിനെ ശക്തമായി അപലപിക്കുന്നു. എഎസ്‌ഐ സന്തോഷ് മുമ്പും പലതവണ മാധ്യമപ്രവര്‍ത്തകരോട് പ്രകോപനപരമായി പെരുമാറിയിട്ടുണ്ട്. ഇദ്ദേഹമടക്കം കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേയും നടപടിയെടുക്കണമെന്ന് കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറക്കും സെക്രട്ടറി കെ പി എം റിയാസും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും സംസ്ഥാന, ജില്ലാ പോലിസ് മേധാവികള്‍ക്കും പരാതി നല്‍കി.

Journalist protests against police

Next Story

RELATED STORIES

Share it