Pathanamthitta

ടിപ്പര്‍ ലോറികള്‍ക്കും ഡ്രൈവിങ് പരിശീലനത്തിനും നിരോധനം

ശബരിമല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വാഹനബാഹുല്യവും ജനത്തിരക്കും പരിഗണിച്ചാണ് തീരുമാനം.

ടിപ്പര്‍ ലോറികള്‍ക്കും ഡ്രൈവിങ് പരിശീലനത്തിനും നിരോധനം
X

പത്തനംതിട്ട: ജില്ലയിലെ റോഡുകളില്‍ ജനുവരി 14നും 15നും ടിപ്പര്‍ ലോറികളുടെയും ഡ്രൈവിങ് പരിശീലനം നടത്തുന്ന വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ച് ജില്ലാ കലക്ടര്‍ പി ബി നൂഹ് ഉത്തരവായി. ശബരിമല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വാഹനബാഹുല്യവും ജനത്തിരക്കും പരിഗണിച്ച് ശബരിമല തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും ജീവനും അവരുടെ വാഹനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിന് 1988ലെ മോട്ടോര്‍ വാഹന നിയമം വകുപ്പ് 115 പ്രകാരമാണ് നിരോധനം. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പോലിസ് മേധാവിയേയും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറേയും ചുമതലപ്പെടുത്തി.

Next Story

RELATED STORIES

Share it