Thiruvananthapuram

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പോലിസുകാരന്‍ അറസ്റ്റില്‍

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പോലിസുകാരന്‍ അറസ്റ്റില്‍
X
തിരുവന്തപുരം: പിറവത്ത് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പോലിസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പോലിസ് സ്റ്റേഷനിലെ പരീതിനെയാണ് അറസ്റ്റ് ചെയ്തത്. പിറവം പാമ്പാക്കുട അരീക്കല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയ സ്ത്രീകളോട് മോശമായി പെരുമാറിയ ഇയാളെ നാട്ടുകാര്‍ ചേര്‍ന്നാണ് പോലിസില്‍ ഏല്‍പ്പിച്ചത്.

വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടയില്‍ സ്ത്രീകളെ കടന്നുപിടിക്കുകയായിരുന്നു. യുവതികളുടെ പരാതിയില്‍ ഇന്നലെ രണ്ട് പോലിസുകാരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പോലിസുകാര്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതോടെ യുവതികള്‍ ശക്തമായി പ്രതികരിക്കുകയും ബഹളംവെക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പോലിസുകാരെ തടഞ്ഞുവെക്കുകയും പോലിസില്‍ അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ രാമമംഗലം പോലിസാണ് യുവതികളെ കടന്നുപിടിക്കാന്‍ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തത്. ഒരാഴ്ച്ചയ്ക്കിടയില്‍ നടക്കുന്ന സമാനമായ മൂന്നാമത്തെ സംഭവമാണിത്. പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിയോട് മോശമായി പെരുമാറിയ രണ്ട് പോലിസ് ഉദ്യഗോസ്ഥരെ അറസ്റ്റ് ചെയ്തത് ഓഗസ്റ്റ് ഏഴിനായിരുന്നു. ഇടുക്കി കാഞ്ചിയാര്‍ സ്വദേശി സതീഷ്, കോന്നി സ്റ്റേഷനിലെ സിപിഒ ഷമീര്‍ എന്നിവരാണ് അന്ന് അറസ്റ്റിലായത്. ഐജി ലക്ഷ്മണയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണ് സതീശ്.

എക്കണോമിക്സ് ഒഫന്‍സ് വിങ് ഐജിയുടെ കാര്യാലയത്തില്‍ നിന്നും തിരുവനന്തപുരം പോലിസ് ട്രെയിനിങ് കോളേജില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി (ട്രെയിനിങ്) ഓഫീസില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റായി അറ്റാച്ച് ഡ്യൂട്ടി ചെയ്തുവരികയായിരുന്നു സതീഷ്. സതീഷ് ആണ് ആദ്യം അറസ്റ്റിലായത്. ഓഗസ്റ്റ് 7 ന് രാവിലെ 11 മണിയോടെ കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ വെച്ച് ഇയാള്‍ യാത്രക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു. യാത്രക്കാരിയുടെ പരാതിയില്‍ ഇയാളെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.



അന്നേ ദിവസം, ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സമാനമായ മറ്റൊരു പരാതിയില്‍ ഷമീര്‍ അറസ്റ്റിലായത്. പത്തനംതിട്ടയില്‍ നിന്ന് അടൂരിലേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ മുന്‍ സീറ്റിലിരുന്ന യുവതിയെ ഷമീര്‍ കടന്നു പിടിച്ചുവെന്നാണ് കേസ്. യുവതിയുടെ മൊഴിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഷെമീറിനെ അറസ്റ്റ് ചെയ്തു. താഴെ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അറിയാതെ യുവതിയുടെ ശരീരത്ത് സ്പര്‍ശിച്ചുവെന്നാണ് ഷെമീറിന്റെ വാദം.





Next Story

RELATED STORIES

Share it