Thrissur

വിളകള്‍ വന്‍ തോതില്‍ നശിക്കുന്നു; കര്‍ഷകര്‍ക്ക് ഇത്തവണ കണ്ണീരോണം

മാള, കുഴൂര്‍, പൊയ്യ അന്നമനട, പുത്തന്‍ചിറ, വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന കുടുംബങ്ങളുടെ കാര്‍ഷിക വിളകളാണ് നശിച്ചു കൊണ്ടിരിക്കുന്നത്.

വിളകള്‍ വന്‍ തോതില്‍ നശിക്കുന്നു;  കര്‍ഷകര്‍ക്ക് ഇത്തവണ കണ്ണീരോണം
X

കൊച്ചുകടവ്എരവത്തൂര്‍ റോഡരികിലെ വാഴത്തോട്ടം

കര്‍ഷകര്‍ക്ക് ഇത്തവണ കണ്ണീരോണംമഴ കുറഞ്ഞ് ചാലക്കുടി പുഴയില്‍ വെള്ളത്തിന്റെ തോത് കുറഞ്ഞെങ്കിലും മാള മേഖലയിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ വെള്ളക്കെട്ട് കര്‍ഷകര്‍ക്ക് സമ്മാനിക്കുന്നത് കണ്ണീരോണം. മാള, കുഴൂര്‍, പൊയ്യ അന്നമനട, പുത്തന്‍ചിറ, വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന കുടുംബങ്ങളുടെ കാര്‍ഷിക വിളകളാണ് നശിച്ചു കൊണ്ടിരിക്കുന്നത്.

വാഴ, കപ്പ, ജാതി, പച്ചക്കറി തുടങ്ങിയ വിളകളാണ് നശിച്ചു കൊണ്ടിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പുണ്ടായ ചുഴലിക്കാറ്റില്‍ വലിയ തോതിലുള്ള നാശനഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. അതിനേക്കാള്‍ നഷ്ടമാണ് പ്രളയ ജലം മൂലമുണ്ടാകുന്നത്. ഓണം മുന്നില്‍ കണ്ട് വച്ച്

വാഴകളടക്കമാണ് പഴുത്ത് നശിക്കുന്നത്. ഒരാഴ്ചയില്‍ കുറഞ്ഞ സമയം വെള്ളം കെട്ടി നിന്നാല്‍ പോലും വാഴകള്‍ ഒടിഞ്ഞ് നശിക്കും. പ്രത്യേകിച്ച് ഏത്തവാഴകള്‍. ചെറുവാഴകള്‍ ഒരുപരിധി വരെ പിടിച്ചുനില്‍ക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. അവശേഷിക്കുന്ന വാഴകള്‍ ഉയര്‍ന്ന സ്ഥലങ്ങളിലുള്ളതാണ്. ലക്ഷക്കണക്കിന് വാഴകള്‍ നശിക്കുന്നതോടെ ഓണത്തിന് ഏത്തവാഴക്കുലകളുടെ വില കിലോഗ്രാമിന് നൂറ് രൂപയില്‍ കൂടുമെന്നാണ് കണക്ക് കൂട്ടല്‍. ബാങ്കുകളില്‍ നിന്നും കടമെടുത്തും സ്വര്‍ണ്ണാഭണങ്ങള്‍ പണയം വെച്ചുമാണ് കൂടുതല്‍ കര്‍ഷകര്‍ വാഴകൃഷി നടത്തിയിട്ടുള്ളത്. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയാണ് മേഖലയിലെ കര്‍ഷകര്‍ക്ക് ബാദ്ധ്യതയാകുന്നത്. അവസാന വളമിട്ടതിന് ശേഷം കുലകള്‍ വന്നതും പകുതി മൂപ്പെത്തിയതുമായ കുലകളുള്ള വാഴകളാണ് കൂടുതലുമുള്ളത്. ഇപ്പോഴും നാലടിയിലേറെ വെള്ളത്തിലാണ് പലയിടങ്ങളിലേയും വാഴകള്‍ നില്‍ക്കുന്നത്. വാഴകള്‍ ഇന്‍ഷൂര്‍ ചെയ്തവര്‍ക്ക് കുറച്ചെങ്കിലും ആശ്വാസമുണ്ടാകുമെങ്കിലും അതില്ലാത്ത കര്‍ഷകരുടെ പ്രതീക്ഷ സര്‍ക്കാരിലാണ്. സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഇതിനിടെ വീടുകളില്‍ നിന്നും വെള്ളമിറങ്ങിയ വീട്ടുകാര്‍ ക്യാമ്പുകളില്‍ നിന്നും മടങ്ങിപ്പോയിത്തുടങ്ങിയിട്ടുണ്ട്.



Next Story

RELATED STORIES

Share it