Thrissur

കൊവിഡ് നിരീക്ഷണത്തിലിരിക്കേ തൃശൂര്‍ സ്വദേശി മരിച്ചു

കൊവിഡ് നിരീക്ഷണത്തിലിരിക്കേ തൃശൂര്‍ സ്വദേശി മരിച്ചു
X

മാള(തൃശൂര്‍): കൊവിഡ് നിരീക്ഷണത്തിലായിരുന്ന തൃശൂര്‍ സ്വദേശി മരിച്ചു. കൊടിയന്‍ പരേതനായ ലോനപ്പന്റെ മകന്‍ ആന്റണി(തുര്‍ക്ക ഡേവിസ്-53) ആണ് മരിച്ചത്. കൊവിഡ് 19 അല്ല മരണകാരണം. കിഡ്‌നികള്‍ക്ക് തകരാറും അമിത തോതിലുള്ള കൊളസ്‌ട്രോളുമുണ്ടായിരുന്നു. അവിവാഹിതനാണ്. കുടുംബ സ്വത്ത് വാങ്ങിയശേഷം വാടകയ്ക്കു താമസിക്കുന്ന പ്രകൃതമായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരിക്കേ ഇന്നലെ രാവിലെയാണ് മരണപ്പെട്ടത്. വയറിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോയപ്പോള്‍ താന്‍ ഒരു മാസം മുമ്പ് ദുബയില്‍ നിന്നും വന്നതാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ക്വാറന്റൈനിലാക്കുകയായിരുന്നു. കുഴൂര്‍ മേരീ ഇമ്മാകുലേറ്റ് ദേവാലയ സെമിത്തേരിയില്‍ കൊവിഡ് 19 മാനദണ്ഡപ്രകാരം സംസ്‌കാരം നടത്തി.




Next Story

RELATED STORIES

Share it