Wayanad

പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു
X

കല്‍പ്പറ്റ: പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. വെണ്ണിയോട് കുറുമ്പാലക്കോട്ട നാരങ്ങാമൂല കോളനിയിലെ ചന്ദ്രന്റെയും പുഷ്പയുടെയും മകള്‍ അനീഷ(26)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി 11മണിക്ക് വീട്ടില്‍ നിന്ന് തീപ്പൊള്ളലേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു മരണം. രണ്ടുവര്‍ഷമായി രാമനാട്ടുകരയിലെ ഒരു ടെക്സ്റ്റയില്‍സില്‍ ജീവനക്കാരിയായിരുന്ന അനീഷ. ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. സഹോദരങ്ങള്‍: അനേഷ്, അക്ഷയ്.

Next Story

RELATED STORIES

Share it