Wayanad

വയനാട്ടില്‍ പോലിസിലെ ക്രിമിനലുകളെ നിലക്കു നിര്‍ത്തണം: പോപുലര്‍ ഫ്രണ്ട്

അമിതാധികാരം പ്രയോഗിച്ച് ജനങ്ങളെ അന്യായമായി പീഡിപ്പിക്കാനുള്ള അവസരമാക്കി കൊവിഡ് നിയന്ത്രണങ്ങളെ ദുരുപയോഗം ചെയ്യുകയാണ് പോലിസ്.

വയനാട്ടില്‍ പോലിസിലെ ക്രിമിനലുകളെ നിലക്കു നിര്‍ത്തണം: പോപുലര്‍ ഫ്രണ്ട്
X

കല്‍പറ്റ: വയനാട് ജില്ലയിലെ പോലിസ് സേനയുടെ ഭാഗത്തുനിന്ന് സമീപകാലത്തുണ്ടായി കൊണ്ടിരിക്കുന്ന നടപടികള്‍ ആശങ്കാജനകമെന്നു പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ വയനാട് ജില്ലാകമ്മിറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സേനയ്ക്കുള്ളില്‍ ക്രിമിനലുകള്‍ വര്‍ധിക്കുന്നു എന്നതിന് ശക്തമായ തെളിവാണ്. അമിതാധികാരം പ്രയോഗിച്ച് ജനങ്ങളെ അന്യായമായി പീഡിപ്പിക്കാനുള്ള അവസരമാക്കി കൊവിഡ് നിയന്ത്രണങ്ങളെ ദുരുപയോഗം ചെയ്യുകയാണ് പോലിസ്.

കഴിഞ്ഞ ദിവസം തലപ്പുഴയില്‍ മാസ്‌ക് ധരിച്ചത് ശരിയായില്ലെന്ന് ആരോപിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുക്കുകയും വംശീയ അധിക്ഷേപം നടത്തി ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവമുണ്ടായി. ഇതേ ദിവസം തന്നെ കമ്പളക്കാട് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ ആള്‍ക്കും മര്‍ദ്ദനമേറ്റു. മര്‍ദ്ദന വിവരം പുറത്തുവന്നു ജനകീയ പ്രക്ഷോഭങ്ങളുണ്ടായപ്പോള്‍ കേസ് ഫയല്‍ ചെയ്തു യുവാക്കളെ ജയിലിലടക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഇവരെ മതിയായ ചികിത്സപോലും ലഭ്യമാക്കാതെ ജയിലിലടച്ചത് അന്യായമാണ്. നിയമവാഴ്ച ഉറപ്പു വരുത്തുകയും പൗരന്മാര്‍ക്ക് സുരക്ഷ പ്രദാനം ചെയ്യുകയും ചെയ്യേണ്ട പോലിസ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. നിയമലംഘകരും മര്‍ദ്ദകവീരന്മാരുമായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അടിയന്തരമായ ക്രിമിനല്‍ നടപടി സ്വീകരിക്കണം. പോലിസിലെ ക്രിമിനല്‍ വല്‍ക്കരണത്തിനും വര്‍ഗീയവല്‍ക്കരണത്തിനുമെതിരായ ജനാധിപത്യ സമരങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും സംഘടന നേതൃത്വം നല്‍കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ പി അഷ്റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് മുനീര്‍, എം ടി സജീര്‍,പി ഇബ്രാഹിം, കെ മഹ്റൂഫ്, കെ മമ്മൂട്ടി, സിയാ ഉല്‍ ഹഖ് എന്നിവര്‍ സംസാരിച്ചു.




Next Story

RELATED STORIES

Share it