Economy

ഓര്‍ഗാനിക്ക് ബിരിയാണി റൈസ് വിപണിയില്‍ ഇറക്കി അന്‍ഫാ

അവമുഗള്‍ ഗോള്‍ഡ്, ആയിഷ എന്നീ രണ്ട് പുതിയ ഓര്‍ഗാനിക് ബിരിയാണി റൈസുകളാണ് കേരള വിപണിയിലെത്തുന്നത്.ഒറിജിനല്‍ കൈമ ബിരിയാണി അരിയുടെ ഈറ്റില്ലമായ പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാനില്‍ നിന്നും കേരള വിപണിയില്‍ എത്തുന്ന ആദ്യ ഓര്‍ഗാനിക് കൈമ ബിരിയാണി റൈസ് പ്രൊഡക്റ്റുകളാണ് മുഗള്‍ ഗോള്‍ഡ്, ആയിഷ എന്നിവയെന്ന് അന്‍ഫാ അഗ്രി പ്രൊഡക്ട്‌സ് മാനേജിങ് ഡയറക്ടര്‍ എം സി അബ്ദുള്‍ സലാം പറഞ്ഞു

ഓര്‍ഗാനിക്ക് ബിരിയാണി റൈസ് വിപണിയില്‍ ഇറക്കി അന്‍ഫാ
X

കൊച്ചി: അന്‍ഫാ അഗ്രി പ്രൊഡക്ട്‌സിന്റെ ഓര്‍ഗാനിക് ബിരിയാണി റൈസ് ഉല്‍പ്പന്നങ്ങള്‍ കേരള വിപണിയില്‍ അവതരിപ്പിച്ചു. അവമുഗള്‍ ഗോള്‍ഡ്, ആയിഷ എന്നീ രണ്ട് പുതിയ ഓര്‍ഗാനിക് ബിരിയാണി റൈസുകളാണ് കേരള വിപണിയിലെത്തുന്നത്.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി,ചലച്ചിത്ര നടി പ്രിയങ്ക എന്നിവര്‍ ചേര്‍ന്ന് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കി.ഒറിജിനല്‍ കൈമ ബിരിയാണി അരിയുടെ ഈറ്റില്ലമായ പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാനില്‍ നിന്നും കേരള വിപണിയില്‍ എത്തുന്ന ആദ്യ ഓര്‍ഗാനിക് കൈമ ബിരിയാണി റൈസ് പ്രൊഡക്റ്റുകളാണ് മുഗള്‍ ഗോള്‍ഡ്, ആയിഷ എന്നിവയെന്ന് അന്‍ഫാ അഗ്രി പ്രൊഡക്ട്‌സ് മാനേജിങ് ഡയറക്ടര്‍ എം സി അബ്ദുള്‍ സലാം പറഞ്ഞു.

പരമ്പരാഗത കൃഷി രീതികള്‍ അവലംമ്പിച്ചു ഉല്‍പ്പാദിപ്പിക്കുന്ന ഓര്‍ഗാനിക് ബര്‍ദ്ധമാന്‍ റൈസ് ഗുണമേന്മയില്‍ വളരെ മികച്ചതാണ്. കൂടാതെ ഉപഭക്താക്കള്‍ക്ക് സ്മാര്‍ട്ട് കണ്‍സ്യൂമര്‍ ആപ്പ് ഉപയോഗിച്ച് പാക്കറ്റുകളില്‍ നല്‍കിയിരിക്കുന്ന ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് പാക്കറ്റില്‍ അടങ്ങിയിരിക്കുന്ന അരി ഏതു കൃഷിയിടങ്ങളില്‍ നിന്നാണെന്ന് മനസിലാക്കാനുമാകും. ഇത് ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ സഹായകരമാണെന്നും എം സി അബ്ദുള്‍ സലാം പറഞ്ഞു.ഓര്‍ഗാനിക് രീതിയില്‍ കൃഷി ചെയ്യുന്ന നെല്ലിന്റെ ലഭ്യത കുറവുകാരണം ഒരു കിലോ, അഞ്ച് കിലോ പായ്ക്കറ്റുകളില്‍ മാത്രമാകും ആദ്യ ഘട്ടത്തില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുക.

ഒരു കിലോ പാക്കറ്റിന് 201രൂപ, അഞ്ച് കിലോക്ക് 1000രൂപ എന്നിങ്ങനെയാകും വിപണി വില.കോവിഡ് വ്യാപനത്തോടെ ജനങ്ങള്‍ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഓര്‍ഗാനിക് റൈസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഗണ്യമായ ആവശ്യം നേരിടുന്നുണ്ട്. പ്രത്യേകിച്ചും അരി ഭക്ഷണം കൂടുതല്‍ ഉപയോഗിക്കുന്ന മലയാളികള്‍ക്കിടയില്‍. ഈ സാഹചര്യത്തില്‍ കൈമ അരിയുടെ സ്വന്തം നാടായ വെസ്റ്റ് ബംഗാളിലെ ബര്‍ദ്ധമാനില്‍ നിന്നും ഗുണമേന്മയേറിയ ഓര്‍ഗാനിക് റൈസ് ഉപഭോക്താകള്‍ക്ക് ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എം സി അബ്ദുള്‍ സലാം പറഞ്ഞു.

Next Story

RELATED STORIES

Share it