Latest News

ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ ഒഴിവ്; പ്രതിമാസ വേതനം 85,000

ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ ഒഴിവ്; പ്രതിമാസ വേതനം 85,000
X

തിരുവനന്തപുരം: ട്രഷറി വകുപ്പിൽ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററുടെ ഒരൊഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ എം.എസ്‌സി (ഐ.റ്റി) തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സമാനമേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

പ്രതിമാസ ശമ്പളം 85,000 രൂപ. 22 വരെ അപേക്ഷിക്കാം. ബയോഡാറ്റ career.treasury@kerala.gov.in ൽ അയയ്ക്കണം. വിശദമായ വിജ്ഞാപനം www.portal.treasury.kerala.gov.in ൽ ലഭിക്കും.

Next Story

RELATED STORIES

Share it