- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യോഗിയുടെ പൂവാല വിരുദ്ധ സ്‌ക്വാഡ് ഡല്‍ഹിയിലും വരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ
ന്യൂഡല്‍ഹി: ഉത്തർപ്രദേശിൽ കമിതാക്കളെ ആക്രമിക്കുന്ന ആന്റി റോമിയോ സ്ക്വാഡ് (പുവാല വിരുദ്ധ) ഡൽഹിയിലും നടപ്പാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ മനോജ് തിവാരി. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് നടപ്പാക്കിയ ആന്റി റോമിയോ സ്‌ക്വാഡ് ഡല്‍ഹിയിലും നടപ്പാക്കണം. ആന്റി റോമിയോ സ്‌ക്വാഡ് ഒരു നല്ല ആശയമാണ്. ഇത് വീണ്ടും ആരംഭിച്ച ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിക്കുന്നു. സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യമായതുകൊണ്ട് സ്‌ക്വാഡിനെ സ്വീകരിക്കണം. ഡല്‍ഹിയിലും ഇത് ആരംഭിക്കണം എന്നാണ് എന്റെ അഭിപ്രായം- തിവാരി പറഞ്ഞു. 2017ലാണ് ആന്റി റോമിയോ സ്‌ക്വാഡ് യോഗി സര്‍ക്കാര്‍ ആരംഭിച്ചത്. കമിതാക്കള്‍ക്കും യുവാക്കള്‍ക്കും നേരെ ഈ സംഘം വലിയ അക്രമങ്ങള്‍ അഴിച്ചുവിട്ടത് വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. സദാചാര ഗുണ്ടായിസമാണ് സംഘം ചെയ്യുന്നത് എന്നാരോപിച്ച് നിരവധിപേര്‍ രംഗത്ത് വന്നിരുന്നു.