- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷദ്വീപിനെ തകര്‍ക്കാന്‍ അനുവദിക്കരുത്; സംയുക്ത പ്രസ്താവനയുമായി രാഷ്ട്രീയ സാമൂഹിക നേതാക്കള്‍
ഗുജറാത്തില്‍ നിന്ന് നരേന്ദ്രമോദിയുമായി നേരിട്ട് ബന്ധമുള്ള പ്രഫുല്‍ ഖോടെ പട്ടേല്‍ എന്ന സംഘപരിവാര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇവിടെ അധികാരമേറ്റത് തന്നെ വെറുപ്പിന്റെ അജണ്ട നടപ്പിലാക്കാനാണ്. ഒഴിഞ്ഞ ജയിലും കേസുകള്‍ ഇല്ലാത്ത നാടെന്ന ഖ്യാതിയുമുള്ള ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കി
കോഴിക്കോട്: ലക്ഷദ്വീപിനെ തകര്‍ക്കാന്‍ അനുവദിക്കരുതെന്നും വെറുപ്പിന്റെ അജണ്ടയെ ചെറുത്തുതോല്‍പ്പിക്കണമെന്നും കേരളത്തിലെ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ സയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ കേരളവുമായി അഭേദ്യമായ ബന്ധമുള്ള ഒരു പ്രദേശമാണ് ലക്ഷദ്വീപ്. മനോഹരമായ തീരവും ശാന്തശീലരും സമാധാനപ്രീയരുമായ ജനത അധിവസിക്കുന്ന ഒരു ഭൂമി ഈ നൂറ്റാണ്ടിലും ഒരു യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നത് ഈ സംഘര്‍ഷാത്മകമായ ലോകത്ത് നമുക്ക് ഒരു അത്ഭുതമായി തോന്നാം. എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ മുതല്‍ ദ്വീപിന്റെ താളക്രമം പാടെ തെറ്റിയെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ഗുജറാത്തില്‍ നിന്ന് നരേന്ദ്രമോദിയുമായി നേരിട്ട് ബന്ധമുള്ള പ്രഫുല്‍ ഖോടെ പട്ടേല്‍ എന്ന സംഘപരിവാര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇവിടെ അധികാരമേറ്റത് തന്നെ വെറുപ്പിന്റെ അജണ്ട നടപ്പിലാക്കാനാണ്. ഒഴിഞ്ഞ ജയിലും കേസുകള്‍ ഇല്ലാത്ത നാടെന്ന ഖ്യാതിയുമുള്ള ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കി. സിഎഎ നിയമത്തിനെതിരെ ബോര്‍ഡ് വച്ചതിന് ഇപ്പോള്‍ കേസെടുത്തു. മദ്യത്തിന്റെ ഉപയോഗമില്ലാതിരുന്ന ഇവിടെ ടൂറിസത്തിന്റെ മറവില്‍ മദ്യം ഒഴുക്കാന്‍ തീരുമാനമെടുത്തു. മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ ഷെഡുകള്‍ തീരനിയമത്തിന്റെ പേരില്‍ പൊളിച്ചടുക്കി. തദ്ദേശീയരായ താല്‍ക്കാലിക തൊഴിലാളികളെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് കൂട്ടത്തോടെ പിരിച്ചുവിട്ടു. ബേപ്പൂരുമായുള്ള വാണിജ്യബന്ധം വിച്ഛേദിച്ചു. എല്ലാത്തിനും ഒടുവില്‍ ദ്വീപ് വാസികളുടെ കന്നുകാലികളെയെല്ലാം വിറ്റഴിക്കാന്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. തല്‍സ്ഥാനത്ത് അമുലിന്റെ പാലുല്‍പ്പന്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും ഉത്തരവ് ഇറക്കിയിരിക്കുന്നു. യാതൊരു രീതിയിലുള്ള ജനാധിപത്യ മര്യാദകളോ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കോ വില കല്‍പ്പിക്കാതെ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന പരിഷ്‌ക്കാരങ്ങള്‍ നാസി ജര്‍മ്മനിയുടെ ഇന്ത്യന്‍ പതിപ്പാണ്. സാമൂഹികപരമായും വാണിജ്യപരമായും ഒപ്പം നിയമപരമായ പല കാര്യങ്ങള്‍ക്കും ലക്ഷദ്വീപ് കേരളത്തെയാണ് ആശ്രയിക്കുന്നത്. ദ്വീപിലെ ജനങ്ങളും മലയാളികളാണ്. ഈ സാഹചര്യത്തില്‍ ലക്ഷദ്വീപ് ജനതയോട് ഐക്യപ്പെടുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കുകയും അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യണമെന്ന് സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
പന്ന്യന്‍ രവീന്ദ്രന്‍
നീലലോഹിതദാസന്‍ നാടാര്‍
കെ കെ കൊച്ചുമുഹമ്മദ്
ഭാസുരേന്ദ്ര ബാബു
കെ ഇ എന്‍ കുഞ്ഞുമുഹമ്മദ്
സുനില്‍ പി ഇളയിടം
തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി
കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി
ഹമീദ് വാണിയമ്പലം
അഡ്വ.കെ പി മുഹമ്മദ്
റോയ് അറയ്ക്കല്‍
എ അബ്ദുല്‍ സത്താര്‍
കെ ഇ അബ്ദുള്ള
ഡോ.എം എച്ച് ഇല്യാസ്
ഡോ. ഫൈസി
ടി പി അഷ്‌റഫ് അലി
മുസ്തഫ മുണ്ടുപാറ
കെ എ ഷഫീഖ്
ജബീന ഇര്‍ഷാദ്
എം ഐ ഇര്‍ഷാന
എന്‍ കെ അലി
ടി അബ്ദുറഹ്മാന്‍ ബാഖവി
നഹാസ് മാള
ഷംസീര്‍ ഇബ്രാഹിം
നജ്ദ റൈഹാന്‍
വസീം ആര്‍ എസ്
എ എസ് മുസമ്മില്‍
എം ഹബീബ
ശാരദക്കുട്ടി
ജെ ദേവിക
കെ കെ ബാബുരാജ്
ഡോ.വി പി സുഹൈബ് മൗലവി തിരുവനന്തപുരം പാളയം ഇമാം
ശ്രീജ നെയ്യാറ്റിന്‍കര
ഷംസുദീന്‍ മന്നാനി ഇലവുപാലം
റെനി ഐലിന്‍
ഗോപാല്‍ മേനോന്‍
വി പി സുഹ്റ
കെ എം വേണുഗോപാല്‍
ഡോ. ധന്യ മാധവ്
ലക്ഷ്മി സുജാത
പി എ എം ഹാരിസ്
സി പി റഷീദ്
ടി കെ വിനോദന്‍
പി ജ്യോതി
ഡോ. എം എം ഖാന്‍
അമ്പിളി ഓമനക്കുട്ടന്‍
ഡോ. കെ എസ് സുദീപ്
അനൂപ് വി ആര്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.
RELATED STORIES
ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് പത്തുപേര്‍ക്ക് ദാരുണാന്ത്യം
29 Nov 2024 10:40 AM GMTപാലക്കാട് ശ്രീനിവാസന് വധക്കേസ്: ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന്...
29 Nov 2024 10:30 AM GMTയുവാക്കളെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച സംഭവം: എസ്ഐക്കും 4...
29 Nov 2024 10:04 AM GMTമുനമ്പം വഖഫ് ഭൂമി; ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയ നടപടി...
29 Nov 2024 9:03 AM GMTമഹാരാഷ്ട്ര മുഖ്യമന്ത്രി ആരെന്ന തീരുമാനം ഉടന്‍: ഏകനാഥ് ഷിന്‍ഡെ
29 Nov 2024 7:58 AM GMTഅതിതീവ്ര ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി മാറും;...
29 Nov 2024 7:37 AM GMT