Latest News

തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യാ​ജ പാ​സ്‌​പോ​ര്‍ട്ടു​മാ​യെ​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യാ​ജ പാ​സ്‌​പോ​ര്‍ട്ടു​മാ​യെ​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി പി​ടി​യി​ല്‍
X

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാജ പാസ്‌പോര്‍ട്ടുമായെത്തിയ തമിഴ്‌നാട് സ്വദേശി പിടിയില്‍. തമിഴ്‌നാട് മണ്ടയ്ക്കാട് സ്വദേശി കുമാരദാസിനെയാണ് (55) എമിഗ്രേഷന്‍ വിഭാഗം അധികൃതര്‍ പിടികൂടിയത്. തിങ്കളാഴ്ച രാവിലെ ദുബൈയിലേക്കുള്ള വിമാനത്തില്‍ പോകാന്‍ എത്തിയതായിരുന്നു ഇയാള്‍. പാസ്‌പോര്‍ട്ടിലെയും ആധാര്‍ കാര്‍ഡിലെയും വിലാസത്തിലെ വ്യത്യാസത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാസ്‌പോര്‍ട്ട് വ്യാജമെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗം അധികൃതര്‍ ഇയാളെ തടഞ്ഞുവച്ച് വലിയതുറ പോലിസിന് കൈമാറുകയായിരുന്നു. ഇയാള്‍ അടുത്തിടെ ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ദുബൈയില്‍നിന്ന് എത്തിയിരുന്നു. തിരികെ പോകാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it