Latest News

അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പോലിസ് വെടിവെച്ച് കൊന്നു

അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പോലിസ് വെടിവെച്ച് കൊന്നു
X

അസം:ഗുവാഹത്തിയില്‍ ബലാത്സംഗക്കേസ് പ്രതിയെ പോലിസ് വെടിവെച്ച് കൊന്നു.പോലിസ് സംഘത്തെ ആക്രമിച്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലിസ് വെടിവെച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്രതിയുടെ ആക്രമണത്തില്‍ രണ്ട് വനിതാ പോലിസുകാര്‍ക്ക് പരുക്കേറ്റു

പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ഫെബ്രുവരി 16ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.പ്രതികള്‍ ആക്രമണത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും ഇക്കാര്യം പറഞ്ഞാല്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പരാതിക്കാര്‍ പറഞ്ഞു. വീഡിയോ ഡിലീറ്റ് ചെയ്യാമെന്ന് വാഗ്ദാനം നല്‍കി ഫെബ്രുവരി 19ന് പെണ്‍കുട്ടിയെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി അവര്‍ വീണ്ടും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് എന്നിവ പ്രകാരമാണ് പോലിസ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it