Latest News

ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം ; സൗദിയില്‍ മൂന്നു ദിവസത്തിനിടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ലഭിച്ചത് 30 കോടി റിയാല്‍

അഞ്ചു ലക്ഷത്തിലേറെ ഗുണഭോക്താക്കള്‍ക്ക് പ്ലാറ്റ്‌ഫോം വഴി സേവനം നല്‍കി.

ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം ; സൗദിയില്‍ മൂന്നു ദിവസത്തിനിടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ലഭിച്ചത് 30 കോടി റിയാല്‍
X

റിയാദ് : ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി ആരംഭിച്ച, റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ സംഭാവന ശേഖരണ യജ്ഞത്തിലേക്ക് മൂന്നു ദിവസത്തിനിടെ ലഭിച്ചത് 30 കോടിയിലേറെ റിയാല്‍. സൗദിയിലെ എല്ലാ പ്രവിശ്യകളിലും വ്യത്യസ്ത മേഖലകളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കാന്‍ പ്ലാറ്റ്‌ഫോം അവസരമൊരുക്കുന്നുണ്ട്. റമദാന്‍ മാസത്തില്‍ മുഴുവന്‍ ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി ഉദാരമതികളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്ന ദേശീയ സംഭാവന ശേഖരണ യജ്ഞം തുടരും.


ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം കഴിഞ്ഞ മാസമാണ് ഉദ്ഘാടനം ചെയ്തത്. ഒരു മാസത്തിനിടെ 30 ലക്ഷത്തിലേറെ പേര്‍ പ്ലാറ്റ്‌ഫോം സന്ദര്‍ശിച്ചു. അഞ്ചു ലക്ഷത്തിലേറെ ഗുണഭോക്താക്കള്‍ക്ക് പ്ലാറ്റ്‌ഫോം വഴി സേവനം നല്‍കി.


ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 200 ലേറെ ഔദ്യോഗിക വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് ഇത്രയും ഗുണഭോക്താക്കള്‍ക്ക് പ്ലാറ്റ്‌ഫോം സേവനങ്ങള്‍ നല്‍കിയത്. ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി ഉദാരമതികള്‍ നല്‍കിയ സംഭാവനകളില്‍ 99 ശതമാനത്തിലേറെയും സൗദി അറേബ്യക്കകത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ്.




Next Story

RELATED STORIES

Share it