Latest News

വീലുകളും ആക്‌സിലുകളും നിര്‍മിക്കാനുള്ള 500 കോടിയുടെ കരാര്‍ ചൈനീസ് കമ്പനിക്ക് നല്‍കി ഇന്ത്യന്‍ റെയില്‍വേ

വീലുകളും ആക്‌സിലുകളും നിര്‍മിക്കാനുള്ള 500 കോടിയുടെ കരാര്‍ ചൈനീസ് കമ്പനിക്ക് നല്‍കി ഇന്ത്യന്‍ റെയില്‍വേ
X

ന്യൂഡല്‍ഹി: ട്രയിനുകളില്‍ ഉപയോഗിക്കുന്ന വീലുകളും ആക്‌സിലുകളും നിര്‍മിച്ച് വിതരണം ചെയ്യാനുളള കരാര്‍ ഹോംകോങ് ആസ്ഥാനമായ ചൈനീസ് കമ്പനിക്ക് നല്‍കി ഇന്ത്യന്‍ റെയില്‍വേ. മൂന്ന് കരാറുകളിലായി 500 കോടി രൂപയുടെ വീലും ആക്‌സിലുമാണ് കമ്പനി വിതരണം ചെയ്യുക. ചൈനയില്‍ നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് പരിപാടി. തൈസോങ്(tz) എന്ന കമ്പനിയാണ് കരാര്‍ നേടിയത്. റെയില്‍വേ വെബ്‌സൈറ്റ് നല്‍കിയ വിവരമനുസരിച്ച് മെയ്, ജൂണ്‍ കാലത്താണ് കരാര്‍ ഒപ്പിട്ടത്.

യുക്രെയ്‌നില്‍നിന്ന് ഇറക്കുമതി ചെയ്യാന്‍ കരാറുണ്ടാക്കിയ കമ്പനിക്ക് റഷ്യന്‍ അധിനിവേശം മൂലം വീലുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്നും അതുകൊണ്ട് 39,000 വീലുകള്‍ക്ക് മറ്റൊരു കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും റെയില്‍വേ മന്ത്രാലയം ലോക്‌സഭയെ അറിയിച്ചിരുന്നു.

ഹോങ്കോങ് കമ്പനിയായ ടിഇസെഡിന് 30,000 വീലുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയത്.

Next Story

RELATED STORIES

Share it