- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദി കിരീടാവകാശിയെ ശരിവച്ച് ഇറാന്‍; സംഭാഷണത്തിലൂടെ പുതിയ അധ്യായം തുറക്കാനാകും
ആത്യന്തികമായി ഇറാന്‍ അയല്‍ രാജ്യമാണെന്നും ഇറാനുമായി നല്ല ബന്ധം വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും കിരീടാവകാശി കഴിഞ്ഞ ദിവസം സൗദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
തെഹ്റാന്‍: സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നീണ്ടകാലത്തെ അസ്വാരസ്യങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് സൂചന. രണ്ടു രാജ്യങ്ങളും യോജിപ്പിന്റെ പാതയിലേക്ക് നീങ്ങുമെന്നതിന്റെ സൂചനയായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ പ്രസ്താവനകളെ ഇറാന്‍ സ്വാഗതം ചെയ്തു. മേഖലയിലേയും ഇസ്‌ലാമിക ലോകത്തേയും രണ്ട് പ്രധാന രാജ്യങ്ങള്‍ക്ക് സംഭാഷണത്തിലൂടെ പുതിയ അധ്യായം തുറക്കാനാകുമെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് സഈദ് ഖതിബ്സാദെ പറഞ്ഞു. ആത്യന്തികമായി ഇറാന്‍ അയല്‍ രാജ്യമാണെന്നും ഇറാനുമായി നല്ല ബന്ധം വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും കിരീടാവകാശി കഴിഞ്ഞ ദിവസം സൗദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയായിട്ടാണ് ഇറാന്റെ പ്രതികരണം.
ക്രിയാത്മക കാഴ്ചപ്പാടുകളും സംഭാഷണത്തില്‍ അധിഷ്ഠിതമായ സമീപനവും വഴി അഭിപ്രായ വ്യത്യാസങ്ങള്‍ മറികടക്കാനും സമാധാനവും സ്ഥിരതയും പ്രാദേശിക വികസനവും കൈവരിക്കാനും സാധിക്കുമെന്ന് സഈദ് ഖതിബ്സാദെ പറഞ്ഞു. ആശയവിനിമയത്തിന്റെയും സഹകരണത്തിന്റെയും പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കാന്‍ ഇറാനും സൗദി അറേബ്യക്കും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനുമായുള്ള ബന്ധം മെച്ചപ്പെടണമെന്നു തന്നെയാണ് സൗദി ആഗ്രഹിക്കുന്നത്. സ്ഥിതിഗതികള്‍ കൂടുതല്‍ ദുഷ്‌കരമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇറാന്‍ തുടരുന്ന ആണവ പരിപാടികളും മേഖലയിലെ രാജ്യങ്ങളില്‍ മിലീഷ്യകള്‍ക്ക് നല്‍കുന്ന പിന്തുണയും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും അവസാനിപ്പിക്കണമെന്നും സൗദി രാജകുമാരന്‍ ആവശ്യപ്പെട്ടിരുന്നു. ഇറാന്‍ സൗദി അറേബ്യയുടെ അയല്‍ രാജ്യമാണ്. ഇറാനുമായി മികച്ച ബന്ധമുണ്ടാകണമെന്നാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. ഇറാന്‍ ദുഷ്‌കരമായ അവസ്ഥയിലാകാന്‍ സൗദി അറേബ്യ ആഗ്രഹിക്കുന്നില്ല. മറിച്ച്, ഇറാന്‍ അഭിവൃദ്ധി പ്രാപിക്കുകയും വളരുകയും ചെയ്യണമെന്ന് രാജ്യം ആഗ്രഹിക്കുന്നു. ഇറാനില്‍ സൗദി അറേബ്യക്ക് താല്‍പര്യങ്ങളുണ്ട്. സൗദിയില്‍ ഇറാനും താല്‍പര്യങ്ങളുണ്ട്. ഇറാനുമായി സൗദി അറേബ്യക്ക് പ്രശ്നങ്ങളുണ്ട്. ഈ പ്രശ്നങ്ങള്‍ക്ക് മേഖലയിലെയും ലോകത്തെയും പങ്കാളികളുമായി ചേര്‍ന്ന് പരിഹാരം കാണാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്- കിരീടാവകാശി പറഞ്ഞു.
അതേസമയം, സൗദി അറേബ്യയുടെ അതിര്‍ത്തികളില്‍ സായുധ മിലീഷ്യകളുടെ സാന്നിധ്യം രാജ്യം ഒരിക്കലും അംഗീകരിക്കില്ലെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയിരുന്നു. ഹൂഥികള്‍ക്ക് ഇറാനുമായി ശക്തമായ ബന്ധമുണ്ട്. യെമനില്‍ നിയമാനുസൃത ഭരണകൂടത്തെ ഹൂത്തികള്‍ അട്ടിമറിച്ചത് നിയമ വിരുദ്ധമാണ്. ഇറാനുമായി ശക്തമായ ബന്ധമുണ്ടെങ്കിലും ഹൂത്തികള്‍ യെമനികള്‍ തന്നെയാണ്. സ്വന്തം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ ഹൂത്തികള്‍ പരിഗണിക്കണം. ഹൂത്തികള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിനു പകരം സാമ്പത്തിക സഹായം അടക്കം എല്ലാവിധ സഹായങ്ങളും സൗദി അറേബ്യ നല്‍കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ വാഗ്ദാനം ചെയ്തിരുന്നു.
RELATED STORIES
ഫ്ളാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വര്‍ഗീസിന്റെ സ്വത്ത്...
29 Nov 2024 6:08 PM GMTശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് കമ്പനി ജീവനക്കാരന് ജീവനൊടുക്കി
29 Nov 2024 5:49 PM GMT''യെച്ചൂരിയെ കൈയേറ്റം ചെയ്തു; കേരള ഹൗസില്‍ ബീഫിനെ ചൊല്ലി...
29 Nov 2024 5:02 PM GMT52 കോടിയുടെ 'വൈറല്‍ പഴം' തിന്ന് ചൈനീസ് സംരംഭകന്
29 Nov 2024 4:19 PM GMTആണ്‍സുഹൃത്തിന്റെ വീട്ടില്‍ യുവതി ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍
29 Nov 2024 3:40 PM GMT''മല്ലു ഹിന്ദു ഓഫിസേഴ്സ് വാട്ട്സാപ്പ് ഗ്രൂപ്പ്'' കെ ഗോപാലകൃഷ്ണന്...
29 Nov 2024 2:51 PM GMT