Latest News

പാലക്കാട് ജില്ലയിൽ ഇന്ന് 342 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 342 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

പാലക്കാട്: ജില്ലയിൽ ഇന്ന് 342 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 182 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 151 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 7 പേർ, 2 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 413 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ - 28 പേർ

ഒറ്റപ്പാലം സ്വദേശികൾ- 25 പേർ

ഓങ്ങല്ലൂർ സ്വദേശികൾ- 19 പേർ

ഷൊർണൂർ സ്വദേശികൾ- 12 പേർ

എലവഞ്ചേരി, പുതുനഗരം സ്വദേശികൾ- 11 പേർ വീതം

പട്ടാമ്പി സ്വദേശികൾ -10 പേർ

കൊപ്പം, മണ്ണാർക്കാട്, നെന്മാറ സ്വദേശികൾ-9 പേർ വീതം

തിരുവേഗപ്പുറ സ്വദേശികൾ - 8 പേർ

ആലത്തൂർ, മുതുതല സ്വദേശികൾ-7 പേർ വീതം

തെങ്കര, പരുതൂർ, വിളയൂർ, കാവശ്ശേരി സ്വദേശികൾ - 6 പേർ വീതം

പുതുശ്ശേരി, തരൂർ, കോങ്ങാട്, ചെർപ്പുളശ്ശേരി, തച്ചനാട്ടുകര, തേങ്കുറിശ്ശി, കോട്ടോപ്പാടം സ്വദേശികൾ - 5 പേർ വീതം

അയിലൂർ, വടക്കഞ്ചേരി, കപ്പൂർ, പുതുക്കോട്, അകത്തേത്തറ, എലപ്പുള്ളി, കൊടുവായൂർ, പിരായിരി, മരുതറോഡ് സ്വദേശികൾ- 4 പേർ വീതം

കുലുക്കല്ലൂർ, ചാലിശ്ശേരി, വല്ലപ്പുഴ, അലനല്ലൂർ, കണ്ണാടി, അമ്പലപ്പാറ, മേലാർകോട് സ്വദേശികൾ - 3 പേർ വീതം

തൃത്താല, കോട്ടായി, വണ്ടാഴി, പെരുവമ്പ്, പറളി, കുഴൽമന്ദം, വടവന്നൂർ, അനങ്ങനടി, പട്ടഞ്ചേരി, പുതുപ്പരിയാരം, ആനക്കര, കാഞ്ഞിരപ്പുഴ, തൃക്കടീരി, അഗളി, കാരാകുറുശ്ശി, ഷോളയൂർ, കുത്തനൂർ, കൊല്ലങ്കോട്, വെള്ളിനേഴി, ചിറ്റൂർ തത്തമംഗലം നഗരസഭ, കണ്ണമ്പ്ര, മുണ്ടൂർ സ്വദേശികൾ - 2 പേർ വീതം

മങ്കര, നെല്ലായ, നാഗലശ്ശേരി, കുമരംപുത്തൂർ, മലമ്പുഴ, തച്ചമ്പാറ, ശ്രീകൃഷ്ണപുരം, മാത്തൂർ, നല്ലേപ്പിള്ളി, കേരളശ്ശേരി, നെല്ലിയാമ്പതി, കരിമ്പ, വാണിയംകുളം, തിരുമിറ്റക്കോട്, മണ്ണൂർ, മുതലമട, ലക്കിടി-പേരൂർ സ്വദേശികൾ - ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6302 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേർ കണ്ണൂർ, 35 പേർ തൃശ്ശൂർ, 23 പേർ കോഴിക്കോട്, 26 പേർ എറണാകുളം, 114 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

Next Story

RELATED STORIES

Share it