Latest News

പാലക്കാട് ജില്ലയിൽ ഇന്ന് 331 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 331 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

പാലക്കാട്: ജില്ലയിൽ ഇന്ന് 331 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 182 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 134 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 14 പേർ , ഒരു ആരോഗ്യപ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 583 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*

പട്ടിത്തറ സ്വദേശികൾ- 30 പേർ

പാലക്കാട് സ്വദേശികൾ- 28 പേർ

കരിമ്പുഴ, ഒറ്റപ്പാലം സ്വദേശികൾ- 18 പേർ വീതം

കരിമ്പ സ്വദേശികൾ- 14 പേർ

കുലുക്കല്ലൂർ സ്വദേശികൾ- 12 പേർ

പട്ടാമ്പി, വാണിയംകുളം സ്വദേശികൾ - 11 പേർ വീതം

ഓങ്ങല്ലൂർ, അനങ്ങനടി, വല്ലപ്പുഴ സ്വദേശികൾ-9 പേർ വീതം

പല്ലശ്ശന സ്വദേശികൾ - 8 പേർ

കണ്ണാടി, തിരുമിറ്റക്കോട്, കൊപ്പം സ്വദേശികൾ -7 പേർ വീതം

കോട്ടോപ്പാടം, തൃത്താല, പുതുശ്ശേരി സ്വദേശികൾ-6 പേർ വീതം

അമ്പലപ്പാറ, തിരുവേഗപ്പുറ സ്വദേശികൾ - 5 പേർ വീതം

ചാലിശ്ശേരി, മണ്ണാർക്കാട്, പൂക്കോട്ടുകാവ്, കുമരംപുത്തൂർ, പറളി, മങ്കര, മുതുതല, മരുതറോഡ് സ്വദേശികൾ- 4 പേർ വീതം

തൃക്കടീരി, കൊടുവായൂർ, ചെറുപ്പുളശ്ശേരി, നാഗലശ്ശേരി, കൊല്ലങ്കോട്, കപ്പൂർ, ആനക്കര, ഷോർണൂർ, തേങ്കുറിശ്ശി, പരുതൂർ സ്വദേശികൾ - 3 പേർ വീതം

ശ്രീകൃഷ്ണപുരം, ചിറ്റൂർ തത്തമംഗലം നഗരസഭ, മാത്തൂർ, കടമ്പഴിപ്പുറം, പട്ടഞ്ചേരി, നല്ലേപ്പിള്ളി, എരിമയൂർ, നെല്ലായ, വടക്കഞ്ചേരി, കുത്തനൂർ, വണ്ടാഴി സ്വദേശികൾ - 2 പേർ വീതം

അഗളി, തെങ്കര, കുഴൽമന്ദം, ചളവറ, മലമ്പുഴ കാഞ്ഞിരപ്പുഴ, അകത്തേത്തറ, കോട്ടായി, അലനല്ലൂർ, മുണ്ടൂർ, ലക്കിടി-പേരൂർ, മുതലമട, എലപ്പുള്ളി, കേരളശ്ശേരി, കാരാകുറുശ്ശി, പുതുനഗരം, നെന്മാറ, കൊടുമ്പ്, കാവശ്ശേരി, പെരുമാട്ടി, പിരായിരി സ്വദേശികൾ - ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4765 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ ആലപ്പുഴ, രണ്ടുപേർ തിരുവനന്തപുരം, അഞ്ച് പേർ കണ്ണൂർ, 36 പേർ തൃശ്ശൂർ, 22 പേർ കോഴിക്കോട്, 48 പേർ എറണാകുളം, 82 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

Next Story

RELATED STORIES

Share it