Latest News

പൂന്തുറ സിറാജ് അനുസ്മരണം നാളെ

പൂന്തുറ സിറാജ് അനുസ്മരണം നാളെ
X

കൊട്ടാരക്കര: അന്തരിച്ച പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അനുസ്മരണ യോഗം നാളെ വൈകീട്ട് അഞ്ചിന് കൊട്ടാരക്കര മാര്‍ക്കറ്റ് ജങ്ഷനിലെ പ്രസ്‌ക്ലബ്ബ് ഹാളില്‍ നടക്കും. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. പിഡിപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് വല്ലം സുധീര്‍ അധ്യക്ഷത വഹിക്കും.

പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര ആമുഖ പ്രഭാഷണം നിര്‍വ്വഹിക്കും. യോഗത്തില്‍ കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ ഷാജു, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ,

ഡിസിസി ജനറല്‍ സെക്രട്ടറി പി ഹരികുമാര്‍, സിപിഎം ഏരിയകമ്മിറ്റി അംഗം എസ് ആര്‍ രമേഷ്, സിപിഐ മണ്ഡലം സെക്രട്ടറി എ എസ് ഷാജി, എന്‍എസ്‌സി സംസ്ഥാന സെക്രട്ടറി ജലീല്‍ പുനലൂര്‍, കലയപുരം ആശ്രയ ജനറല്‍ സെക്രട്ടറി കലയപുരം ജോസ്, കൊട്ടാരക്കര മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം മുഹ്‌സിന്‍ അഹമ്മദ് ബാഖവി, പ്രസ്സ് ക്ലബ് പ്രസിഡന്റ് അഭിലാഷ് പി, എസ്എന്‍ഡിഎസ് സെക്രട്ടറി പുത്തൂര്‍ ചന്ദ്രബാബു,

കൊട്ടാരക്കര മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് സുനില്‍ ബദറുദീന്‍, പള്ളിക്കല്‍ സാമുവല്‍, പിറ്റിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ബി എന്‍ ശശികുമാര്‍, പിപിഎച്ച് സംസ്ഥാന പ്രസിഡന്റ് കൊല്ലുര്‍വിള സുനില്‍ ഷാ, പിഡിപി സെക്രട്ടറിയേറ്റ് മെംമ്പര്‍ ഇക്ബാല്‍ കരുവ, പിഡിപി ജില്ലാ വൈസ് പ്രസിഡന്റ് നിസാര്‍ കൊച്ചാലുമ്മൂട്, പിഡിപി ജില്ലാ സെക്രട്ടറി ബ്രൈറ്റ് സൈഫ്, പിഡിപിജില്ലാ ഖജാഞ്ചി കബീര്‍ തരംഗം, പിഡിപി ജില്ലാ ജോയിന്റ് സെക്രട്ടറി സുധീര്‍ കുന്നുമ്പുറം, പിഡിപി മണ്ഡലം സെക്രട്ടറി ഷിജു പുളിമൂട് തുടങ്ങിയവര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it