Latest News

ഊത്തപിടുത്തം വ്യാപകം; നടപ്പടി സ്വീകരിക്കണമെന്ന് ജലസുരക്ഷാ സമിതി

ഊത്തപിടുത്തം വ്യാപകം; നടപ്പടി സ്വീകരിക്കണമെന്ന് ജലസുരക്ഷാ സമിതി
X

മലപ്പുറം: മഴ ആരംഭിച്ചതോടെ ഊത്ത പിടുത്തം വ്യാപകമാകുന്നുവെന്നും ഊത്തപിടുത്തം ശിക്ഷാര്‍ഹമായ കുറ്റകൃത്യമായിട്ടും കേരളത്തില്‍ ഇതുവരെ ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനു കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്നും ജലസുരക്ഷാ സമിതി ആരോപിച്ചു. പ്രജനന സമയങ്ങളില്‍ സഞ്ചാര പഥങ്ങളില്‍ തടസം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങള്‍, ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും കേരള അക്വാകള്‍ച്ചര്‍ & ഇന്‍ലാന്‍ഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങള്‍ പ്രകാരം നിരോധിച്ചിട്ടുണ്ട്.

അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15000 രൂപ പിഴയും 6 മാസം തടവുമാണ് ശിക്ഷ എന്നാല്‍ കേരളത്തില്‍ ഇതുവരെ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ പിടിക്കപ്പെടുകയോ ശിക്ഷാ നടപടിക്ക് വിധേയമാക്കപ്പെട്ടതായോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപ്പടി സ്വീകരിക്കണമെന്നും ജലസുരക്ഷാസമിതി ഭാരവാഹികളായ കെ എം സലിം പത്തനാപുരം, കൃഷ്ണന്‍ എരഞ്ഞിക്കല്‍,കെ സി റഹിം പള്ളിപ്പടി, കെ സമദ് കുനിയില്‍, യു സമീര്‍ തെരട്ടമ്മല്‍, വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it