- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാടകക്കെടുക്കുന്ന കാറുകള്‍ പണയംവെച്ച് പണം തട്ടുന്ന സംഘം പിടിയില്‍
തൃശൂര്‍: വാടകക്കെടുത്ത ആഡംബര വാഹനങ്ങള്‍ പണയംവെച്ച് പണം തട്ടുന്ന അഞ്ചംഗസംഘം കുന്നംകുളം പോലിസിന്റെ പിടിയില്‍. തൃശൂര്‍ സ്വദേശികളായ വിപിന്‍, ഷെറിന്‍ തോമസ്, അമീര്‍ മുഹമ്മദ്, സുരേഷ്, മാര്‍ഷല്‍ എന്നിവരാണ് പിടിയിലായത്. കുന്നംകുളം സ്വദേശി ഷനില്‍കുമാറിന്റെ പരാതിയിലാണ് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തത്.
പ്രതി വിപിന്‍ 15 ദിവസം ഉപയോഗിക്കാനെന്ന് പറഞ്ഞ് ഷാനില്‍കുമാറിന്റ കയ്യില്‍ നിന്നും സ്വിഫ്റ്റ് കാര്‍ വാടകയ്ക്ക് വാങ്ങിയിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും വാഹനത്തെ കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനെ തുടര്‍ന്ന് കുന്നംകുളം പോലീസില്‍ പരാതി നല്‍കി. വിപിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് സംസ്ഥാന വ്യാപകമായി പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് വിവിധ സ്ഥലങ്ങളില്‍ പണയം വെക്കുന്നതാണ് ഇവരുടെ രീതി. വാഹന ഉടമ വിളിക്കുമ്പോള്‍ അടുത്തദിവസം തന്നെ വാഹനങ്ങള്‍ എത്തിക്കാമെന്ന് പറയും. പിന്നെ ഫോണ്‍ എടുക്കാതെ മുങ്ങും. നിരവധി പേരില്‍ നിന്ന് ഇവര്‍ വാഹനം തട്ടിയെടുത്തതായി പോലിസിന് ബോധ്യപ്പെട്ടിട്ടുണ്ട്.