- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പച്ചക്കറി കൃഷിയെ ബാധിച്ച് മഴ; വില കുതിക്കുന്നു
വേലന്താവളം: തമിഴ്നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്നാട് അതിര്‍ത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെ പച്ചക്കറി വില വീണ്ടും ഉയരാനാണ് സാധ്യത. നേരത്തെ പടവലം 15 രൂപയായിരുന്നു വില ഇപ്പോളത് 25 രൂപയായി ഉയര്‍ന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്ക് എത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുണ്ടായിരുന്ന തക്കാളി 60 രൂപയിലെത്തിയാണ് നില്‍ക്കുന്നത്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയര്‍ 80 രൂപ വരെയെത്തി.
സാധാരണ രാവിലെ വേലന്താവളം പച്ചക്കറി മാര്‍ക്കറ്റില്‍ എത്തിയാല്‍ കാലുകുത്താന്‍ ഇടം ഉണ്ടാകില്ല. പച്ചക്കറി ചാക്കുകള്‍ കുന്നു കൂടി കിടക്കും. പക്ഷെ ഇപ്പോള്‍ ഇതാണ് കാലിയാണ് ആ ചന്ത. തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് പകുതിയിലേറെ കുറഞ്ഞിരിക്കുന്നു. മഴ കുറവായതിനാല്‍ പച്ചക്കറി ഉല്‍പ്പാദനം കുറഞ്ഞതാണ് തിരിച്ചടി. ഇതോടെ തക്കാളി മുതലിങ്ങോട്ട് എല്ല പച്ചക്കറികള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പാലക്കാടന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള പച്ചക്കറികളാണിപ്പോള്‍ വേലന്താവളം മാര്‍ക്കറ്റില്‍ കൂടുതലായി എത്തുന്നത്. എറണാകുളം , തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ പോകുന്നത് വേലന്താവളം മാര്‍ക്കറ്റ് വഴിയാണ്. 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന വേലന്താവളം മാര്‍ക്കറ്റ് വീണ്ടും ഉഷാറാകണമെങ്കില്‍ കാലാവസ്ഥ കനിയണം
RELATED STORIES
പിണറായി വിജയന് ഇനിയും മുഖ്യമന്ത്രിയായി തുടരുന്നത് അപഹാസ്യം: റസാഖ്...
27 Sep 2024 5:55 PM GMT'കൈയും കാലും വെട്ടി ചാലിയാര്‍ പുഴയിലെറിയും...'; അന്‍വറിനെതിരേ...
27 Sep 2024 1:08 PM GMTകപ്പല്‍ ഒന്നാകെ മുങ്ങുകയാണ്; ജനം തയ്യാറെങ്കില്‍ പുതിയ പാര്‍ട്ടിയെന്ന്...
27 Sep 2024 12:47 PM GMTയുപിയില്‍ നരബലി; സ്കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി രണ്ടാം ക്ലാസുകാരനെ...
27 Sep 2024 11:00 AM GMTഅന്‍വറിനെതിരേ അണികളിറങ്ങണം; സിപിഎമ്മുമായി ഇനി ബന്ധമില്ലെന്ന് എം വി...
27 Sep 2024 10:40 AM GMTഡിഎന്‍എ ഫലം പോസിറ്റീവ്; മൃതദേഹം അര്‍ജുന്റേത് തന്നെ
27 Sep 2024 10:35 AM GMT