Latest News

തണൽ റിഹാബ് യൂണിവേഴ്സിറ്റി ആരംഭിക്കുന്നു; വിശദീകരണ പൊതു യോഗം ഇന്ന്

തണൽ റിഹാബ് യൂണിവേഴ്സിറ്റി ആരംഭിക്കുന്നു;  വിശദീകരണ പൊതു യോഗം ഇന്ന്
X

തണൽ റിഹാബ് യൂണിവേഴ്സിറ്റിക്ക് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കേരള ആരോഗ്യ സർവകലാശാലയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്യുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമായാണ് ആദ്യഘട്ടം ആരംഭിക്കുന്നത്. റിഹാബിലിറ്റേഷൻ മേഖലയിലെ വിവിധ ട്രേഡുകളിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പിജി, പി എച്ച് ഡി കോഴ്സുകളാണ് വിഭാവനം ചെയ്യുന്നത്. ക്ലിനിക്കൽ വിംഗ്, അക്കാഡമിക് വിംഗ്, റിസർച്ച് വിംഗ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സ്ഥാപനത്തിൻറെ പ്രവർത്തനം ഉണ്ടാവുക. കോഴ്സുകളും ഗവേഷണങ്ങളും മുന്നോട്ടു പോകുന്നതനുസരിച്ച് സ്ഥാപനം ഒരു യൂണിവേഴ്സിറ്റിയായി മാറ്റാനാണ് ആഗ്രഹിക്കുന്നത്.

ഈ പദ്ധതിക്കായി കോഴിക്കോട് ജില്ലയിൽ 30 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. 4 മാസംകൊണ്ട് ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകൾ പൂർത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നു. 5 ലക്ഷം സ്ക്വയർ ഫീറ്റുള്ള ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ 2023 ൽ ആരംഭിച്ച് 2025ൽ പൂർത്തീകരിക്കും. 175 കോടി രൂപയാണ് ഒന്നാംഘട്ട പ്രവർത്തനങ്ങൾക്കായി കണക്കാക്കുന്നത്

ജാതി-മതഭേദമന്യേ സമൂഹത്തിലെ എല്ലാവരുടെയും സഹകരത്തോടെയാണ് 'തണലി'ന്റെ പദ്ധതികൾ ഏറ്റെടുത്ത് സാക്ഷാത്കരിച്ചു കൊണ്ടിരിക്കുന്നത്. ഈ പദ്ധതിയിലും ഇത്തരം സഹകരണം തന്നെയാണ് 'തണൽ' പ്രതീക്ഷിക്കുന്നത്. മനുഷ്യരാശിയുടെ നന്മയ്ക്കു വേണ്ടിയുള്ള ഈ പദ്ധതിയുടെ ഓരോ ഘട്ടത്തിലും എല്ലാ മാധ്യമങ്ങളുടെയും പരിപൂർണ്ണ പിന്തുണ കൂടി ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു. നാളെ വൈകീട്ട് 7.30 ന് മനാമ കെ എം സി സി ഹാളിൽ വെച്ച് ചേരുന്ന തണൽ പൊതു യോഗത്തിലേക്ക് എല്ലാവരെയും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. വർത്താ സമ്മേളനത്തിൽ തണൽ ചെയർമാൻ ഡോ. ഇദ്രീസ് , തണൽ ബഹ്റൈൻ ആക്ടിങ് ചെയർമാൻ ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ട്രഷററും പ്രോഗ്രാം കമ്മറ്റി ചെയർമാനുമായ നജീബ് കടലായി, വൈസ് പ്രസിഡന്റ് ശ്രീജിത് കണ്ണൂർ, ആക്ടിങ് സെക്രട്ടറി ലത്തീഫ് കൊയിലാണ്ടി, , പ്രോഗ്രാം കമ്മറ്റി കൺവീനർമാരായ റഫീക്ക് അബ്ദുള്ള, മുജീബ് റഹ്മാൻ, രക്ഷാധികാരികളായി അബ്ദുൽ മജീദ് തെരുവത്ത്, റസാഖ് മൂഴിക്കൽ എന്നിവർ പങ്കെടുത്തു.



Next Story

RELATED STORIES

Share it